നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്പാണ്. വിവാഹ വാര്‍ത്ത പുറത്ത് വന്നതോടെ, താരങ്ങള്‍ക്ക് വലിയ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.നാഗചൈതന്യ- ശോഭിതാ ദമ്പതികളെ കുറിച്ചും സാമന്തയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത്.
നാഗചൈതന്യയുടെ വലത് കയ്യിലുള്ള മോഴ്സ് കോഡ് ടാറ്റു ആണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സമാന്തയുമായുള്ള വിവാഹതീയതിയാണ് നാഗചൈതന്യ മോഴ്സ് കോഡ് ആയി ടാറ്റൂ ചെയ്തിരിക്കുന്നത്. ഒരിക്കല്‍, 'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ നാഗചൈതന്യ തന്റെ ടാറ്റൂവിന്റെ അര്‍ത്ഥം വെളിപ്പെടുത്തിയിരുന്നു.
വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതാണ് തന്റെ ടാറ്റൂ എന്നാണ് അന്ന് താരം പറഞ്ഞത്. ഇതിന്റെ അര്‍ത്ഥം അറിയാതെ നിരവധി പേര്‍ ഈ ടാറ്റൂ ചെയ്യാറുണ്ട്. അത് തനിക്ക് ഇഷ്ടമല്ല. വ്യക്തിപരമായി ഇതെനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇതെന്നും തന്റെ ഒപ്പം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നാഗചൈതന്യ പറഞ്ഞിരുന്നു.
സാമന്തയുമായുള്ള വിവാഹമോചനത്തിനു ശേഷം ഈ ടാറ്റൂ മാറ്റിക്കൂടേയെന്ന ചോദ്യം ശക്തമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇത് മാറ്റണമെന്ന് തോന്നിയിട്ടില്ല എന്നാണ് താരം മറുപടി നല്‍കിയത്. സാമന്തയും നാഗചൈതന്യയുടെ പേര് ടാറ്റൂ ചെയ്തിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം അത് മാറ്റി. ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന ഉപദേശവും താരം പിന്നീട് നല്‍കുകയുണ്ടായി. 2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍ ആഘോഷപൂര്‍വം ഇരുവരും വിവാഹിതരാകുകയും ചെയ്തു.