നടി ശിൽപ ബാലയുടെയും ഭർത്താവിന്റെയും കിടിലം ഡാൻസ്; ബന്ധുവിന്റെ കല്യാണം വൈറലാക്കി താരദമ്പതികൾ

Malayalilife
topbanner
നടി ശിൽപ ബാലയുടെയും ഭർത്താവിന്റെയും കിടിലം ഡാൻസ്; ബന്ധുവിന്റെ കല്യാണം വൈറലാക്കി താരദമ്പതികൾ

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശില്‍പ ബാല. അഭിനേത്രിയും അവതാരകയുമായ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോകളും ശില്‍പ ബാല പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു ഡാന്‍സ് വീഡിയോ തന്നെയാണ് ശില്പ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് വിഷ്ണുവിനോടൊപ്പം ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയവേദിയില്‍ കളിച്ച അടിപൊളി ഡാന്‍സാണ് വൈറലാകുന്നത്.

 

ശരിക്കും പറഞ്ഞാല്‍ വിവാഹത്തിന് വന്നവരെല്ലാം ശരിക്കും ഞെട്ടിപ്പോയി. സദസില്‍ നിന്നും ഉയരുന്ന കരഘോഷങ്ങളും ആര്‍പ്പു വിളികളും എല്ലാം ഇതിന്റെ സൂചനയാണ്. ഇവരുടെ ഡാന്‍സ് വീഡിയോ ശില്പ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ എല്ലാവരും ഈ വീഡിയോ നിമിഷങ്ങള്‍കൊണ്ട് ഏറ്റെടുത്തു. ഒരു ബന്ധുവിന്റെ വിവാഹനിശ്ചയത്തിന് മുന്‍പുള്ള ചടങ്ങില്‍ വെച്ചായിരുന്നു ശില്‍പയും ഭര്‍ത്താവും ഒരുമിച്ച് നൃത്തം ചെയ്തത്. ഇവര്‍ സ്റ്റേജിലേക്ക് കടന്നു വന്നപ്പോള്‍ തന്നെ ആളുകള്‍ ആവേശഭരിതരാകുന്ന ശബ്ദം കേള്‍ക്കാം. പിന്നാലെ ഡാന്‍സ് കഴിയുന്നതുവരെ ഇവരുടെ പിന്തുണയും ഉണ്ടായിരുന്നു. ഇത് എല്ലാവര്‍ക്കും ചെറിയ ഷോക്കായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ശില്‍പാ ഈ വീഡിയോ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ പകര്‍ത്തിയ എല്ലാവര്‍ക്കും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി കൂടെ താരം ക്യാപ്ഷനില്‍ പറയുന്നു. അടിപൊളി എന്നും രണ്ടുപേരും പൊളിച്ചു എന്നൊക്കെ നിരവധിപേര്‍ കമന്റ് ചെയ്ത് എത്തുന്നു.

 

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവരുടെ ഡാന്‍സിനോടുള്ള പ്രിയം ഈ കമന്റ് ബോക്‌സില്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും. എല്ലാവരും സ്‌നേഹവും ഹൃദയവും കൊണ്ട് നിറയ്ക്കുകയാണ്. ഇനിയും ഇത്തരത്തില്‍ ഡാന്‍സ് ചെയ്യണമെന്നും രണ്ടുപേരുടെയും പവര്‍ കാണാന്‍ തന്നെ നല്ല രസം ആണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ശില്‍പയും ഭര്‍ത്താവും പിന്നാലെയെത്തി. മകളെ കൂടി ഉള്‍പ്പെടുത്താമായിരുന്നല്ലോ എന്ന് ചിലരും കമന്റ് ചെയ്യുന്നു. ശില്‍പയ്ക്കൊപ്പം മകള്‍ യാമികയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. തകിടു എന്നാണ് ശില്പ മകളെ വിളിക്കുന്നത്. അഭിനേത്രി എന്നതില്‍ ഉപരി ശില്‍പ നര്‍ത്തകിയാണെന്ന് എല്ലാവര്‍ക്കും അറിയാവും കാര്യമാണ്. എന്നാല്‍ ഭര്‍ത്താവ്‌ഡോക്ടര്‍ വിഷ്ണു നൃത്തം ചെയ്തത് എല്ലാവരേയും ഞെട്ടിപ്പിച്ചിരുന്നു. സാധാരണ റീല്‍സ് വീഡിയോകള്‍ ചെയ്യാറുണ്ടെങ്കിലും ഒരു പൊതു വേദിയില്‍ എത്തി ഈ ദമ്പതിമാര്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഡാന്‍സ് കളിച്ചത്. അതിനെ പ്രശംസിച്ച് തന്നെയാണ് ഇപ്പോള്‍ ആരാധകരും സുഹൃത്തുക്കളും എത്തുന്നത്. എല്ലാ ഡാന്‍സ് വീഡിയോകളും പിന്തുണയ്ക്കുന്ന ഒത്തിരി സുഹൃത്തുക്കളാണ് ശില്‍പയ്ക്ക് ഉള്ളത്. ഓങ്കോളജിസ്റ്റായ ഭര്‍ത്താവിന്റെ കഴിവുകള്‍ പുറത്ത് കൊണ്ട് വന്നതിന് ശില്‍പയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ എന്നും ആരാധകര്‍ കൂട്ടിച്ചേര്‍ക്കുന്നു.  

Actress shilpa bala and husband dance video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES