Latest News

നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍; എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും; തുറന്ന് പറഞ്ഞ് ഷംന കാസിം

Malayalilife
നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍; എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും; തുറന്ന് പറഞ്ഞ് ഷംന കാസിം

ഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം.  മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.  എന്നാൽ ഇപ്പോൾ വേറിട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടി തനിക്ക് ലഭിച്ച ഒരു വമ്പന്‍ ഓഫര്‍ വേണ്ടെന്ന് വെച്ചതിനെക്കുറിച്ചാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. 

ഒരു വലിയ പ്രോജക്ടായിരുന്നു അത് അതില്‍ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, ഒരു കാര്യം പ്രശ്നമായി . ഒരു സീനില്‍ ന്യൂഡ് ആയി അഭിനയിക്കണം അതുകാരണം കൊണ്ട് തന്നെ ഞാന്‍ ആ സിനിമ നിരസിച്ചു. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല.

അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാന്‍ എനിക്ക് തന്നെ ചില നിയന്ത്രണങ്ങള്‍ വച്ചിട്ടുണ്ട്. അവര്‍ വ്യക്തമാക്കി.

അതൊരു വലിയ ഓഫര്‍ ആയിരുന്നെങ്കിലും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാല്‍ ആ സിനിമയെ തന്നെ നശിപ്പിക്കാന്‍ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും . ആദ്യമൊക്കെ ഡാന്‍സിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോള്‍ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാല്‍ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ് ഷംന കൂട്ടിച്ചേര്‍ത്തു.

 

Actress shamna kasim words about dance and cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES