Latest News

പ്രസവത്തിന് ഇനി ദിവസങ്ങൾ മാത്രം; തലമൊട്ടയടിച്ച് സ‍ഞ്ജന ​ഗൽറാണി; ചിത്രം വൈറൽ

Malayalilife
പ്രസവത്തിന് ഇനി  ദിവസങ്ങൾ മാത്രം; തലമൊട്ടയടിച്ച് സ‍ഞ്ജന ​ഗൽറാണി; ചിത്രം വൈറൽ

ലയാളി പ്രേക്ഷകർ ഏറെ പ്രിയപ്പെട്ട  നടിയാണ് നിക്കി ഗൽറാണി. നിക്കിയുടെ ഒരേയൊരു  സഹോദരിയാണ് സഞ്ജന ഗൽറാണി.  സഞ്ജന ആദ്യമായി 2006-ൽ പുറത്തിറങ്ങിയ ‘ഒരു കാതൽ സെയ്വീർ’ എന്ന തമിഴ് ചലച്ചിത്രത്തിലാണ് അഭിനയിക്കുന്നത്.. പിന്നീട് കുറച്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.  മോഡലിംഗ് രംഗത്താണ് താരം കൂടുതൽ സജീവം. അടുത്തിടെയാണ്  ആരാധകരെ നടി സഞ്ജന ഗൽറാണി​ ഗർഭിണിയാണെന്ന് അറിയിച്ചത്. എന്നാൽ ഇപ്പോൾ പ്രസവത്തിന് മുന്നോടിയായി തല മൊട്ടയടിച്ചിരിക്കുകയാണ് സഞ്ജന ​​ഗൽറാണി.  സഞ്ജന ഇതിനോടൊപ്പം തന്നെ മൊട്ടയടിച്ചുവെന്ന് വ്യക്തമാക്കിയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തീരുമാനത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. 

താൻ കടന്നുവന്ന വഴികളിൽ ഒപ്പം കൂടെ സഞ്ചരിച്ച് തുണയായി നിന്ന ദൈവത്തിനുള്ള നന്ദി സൂചനകമായാണ് തല മൊട്ടയടിച്ചത് എന്നാണ് സഞ്ജന കുറിച്ചത്. കാഴ്ചക്കാരന്റെ കണ്ണിലാണ് സൗന്ദര്യം. അതിനാലാണ് ഞാൻ എന്റെ മുടി മുഴുവൻ മൊട്ടയടിച്ച് ദൈവത്തിന് സമർപ്പിച്ചത്. ഞാൻ ദൈവത്തിൽ സമർപ്പിച്ച പ്രാർഥന നിറവേറ്റുകയായിരുന്നു ഇതുവഴി.

ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ശേഷം ജീവിതം വീണ്ടും മനോഹരമായിരിക്കുന്നു. എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ എനിക്ക് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് എന്റെ സോഷ്യൽ മീഡിയ വർക്കിന്റെ ബ്രാൻഡ് അംഗീകാരമാകട്ടെ അല്ലെങ്കിൽ എന്റെ കുഞ്ഞ് എന്റെ ജീവിതത്തിലേക്ക് ഉടൻ വരട്ടെ എന്നതാകട്ടെ എന്തുതന്നെയായാലും എന്റെ നന്ദി ദൈവത്തോട് പ്രകടിപ്പിക്കാൻ ഞാൻ‌ കണ്ടെത്തിയ വഴി ഇതായിരുന്നു എന്നായിരുന്നു സ‍ഞ്ജനയുടെ സോഷ്യൽമീഡിയ കുറിപ്പ്.
 

Actress sanjana galrani pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക