പൂമരം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നീതപിള്ള. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയാണ് ചെയ്തു താരം. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നേതൃപാടവമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് നീത അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ അഭിനയത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പ്രതികൂല സാഹചര്യങ്ങളെ താൻ ബോൾഡായി തന്നെ നേരിടുമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
കുടുംബം കൂടെയുള്ള സമയത്ത് പോലും തനിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായ ഒന്നു രണ്ട് അവസരത്തിൽ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നിത പറയുന്നത്. വീട്ടുകാർ കൂടെയുണ്ടന്നറിഞ്ഞിട്ടും മോശമായി പെരുമാറാൻ അവർക്കു തോന്നുന്ന ധൈര്യം കണ്ട് അതിശയം തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. പൊതുവേ ഇങ്ങനെയുള്ള അവസരങ്ങളിൽ പെൺകുട്ടികളും അവരുടെ വീട്ടുകാരും ചിന്തിക്കുന്നത് നമ്മൾ പ്രതികരിച്ചാൽ മറ്റുള്ളവർ എന്തു വിചാരിക്കും, പ്രശ്നമാകുമോ തുടങ്ങിയതാണ്. അതുതന്നെയാണ് ഇത്തരക്കാർക്ക് ധൈര്യം നൽകുന്നത്.
നമ്മൾ മിണ്ടാതെ ഇരിക്കുമ്പോൾ അവർ വീണ്ടും ഇത് തന്നെ ആവർത്തിക്കും. ഇതൊന്നും സഹിക്കേണ്ട ആവശ്യം നമുക്കില്ല. ആളുകൾ എന്തുവിചാരിക്കും എന്നത് ഒരു വിഷയവുമല്ല. അതുകൊണ്ട് ഉറപ്പായും പ്രതികരിക്കണം. ഇപ്പോൾ തനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാകാറില്ലെന്നും നീത പറയുന്നു. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ താൻ എങ്ങനെയാണെന്നും നടി പറയുന്നുണ്ട്.
വ്യക്തിപരമായ കാര്യങ്ങൾ ഒരിടത്തും വെളിപ്പെടുത്താറില്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിലും വളരെ ന്യൂട്രൽ ആയ രീതിയാണ്. ഒരുപാട് സന്തോഷവും കൗതുകവും തോന്നുമ്പോൾ പോലും അത് പുറത്തേക്ക് കാണിക്കാൻ അറിയില്ല. പല നല്ല കാര്യങ്ങളും നടക്കുന്ന അവസരത്തിലെ തന്റെ പ്രതികരണം കണ്ട് ആളുകൾക്ക് തോന്നും തനിക്കൊരു സന്തോഷവും ഇല്ലന്ന്.