Latest News

നീല നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം സിംപിൾ ജുവലറിയിൽ തിളങ്ങി നമിത പ്രമോദ്; വൈറലായി താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Malayalilife
topbanner
 നീല നിറത്തിലുള്ള ലെഹങ്കയ്‌ക്കൊപ്പം സിംപിൾ ജുവലറിയിൽ തിളങ്ങി നമിത പ്രമോദ്; വൈറലായി  താരത്തിന്റെ  ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ നമിതയുടേതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
  അതിമനോഹരിയായിട്ടാണ് നമിതയെ  ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.

നീല നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തുന്നത്. അതോടൊപ്പം തന്നെ ഹെവി നെക്ലേസും നെറ്റിച്ചുട്ടിയുമെല്ലാം താരത്തെ കൂടുതൽ മനോഹാരിയാക്കുകയാണ് ചെയ്യുന്നത്. ജീസ് ജോണ്‍ ഫോട്ടോഗ്രാഫിയാണ് നടിയുടെ  പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കാണാൻ  അതീവ സുന്ദരിയായിരിക്കുന്നു എന്നും മാലാഖ കുട്ടിയെ പോലെ ഉണ്ട് എന്നും എന്നും ഈ പുഞ്ചിരി നിലനിൽക്കട്ടെ തുടങ്ങിയ കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് നേരെ ഉയരുന്നത്.

അതേസമയം  നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത് മലയാള സിനിമയുടെ ഗതിമാറ്റിയ ട്രാഫിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ്. തുടർന്ന് പുതിയ തീരങ്ങള്‍ എന്ന സത്യൻ അന്തിക്കാട് ചിത്രത്തില്‍ നായികയായി മാറിയതോടെ കൈ നിറയെ അവസരങ്ങളായിരുന്നു നമിതയെ തേടി എത്തിയതും. എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ മേഖലയിൽ ചുവട് വച്ച താരം ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചേക്കേറി. പ്രമോദിന്റെയും ഇന്ദുവിന്റെയും മൂത്ത മകളാണ് നമിത പ്രമോദ്. നിമിര്‍ എന്ന താരത്തിന്റെ  തമിഴ് സിനിമയിലെ അഭിനയ പ്രകടനം ഏറെ പ്രശംസയാണ് നമിതയ്ക്ക് നടി കൊടുത്തതും.

Actress namitha pramod new photoshoot images

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES