Latest News

എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല; എന്നെത്തന്നെ കുറ്റം പറയണം; തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള

Malayalilife
എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല;  എന്നെത്തന്നെ കുറ്റം പറയണം; തുറന്ന് പറഞ്ഞ് നടി മഞ്ജുപിള്ള

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പാരമ്പരകളിലും സജീവമാണ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരത്തിന്റെ അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ്  ഏറെ ശ്രദ്ധ നേടിയത്.  സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം  തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി  പങ്കുവച്ച് എത്താറുമുണ്ട്.എന്നാൽ ഇപ്പോൾ  ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി.

‘എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല. എന്നെത്തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടുപേരും ബിസിയായാൽ മോളെ ഒരു ആയയെ ഏൽപ്പിച്ച് പോകാനുള്ള താൽപര്യം എനിക്കില്ലായിരുന്നു. ഡേവിഡ് ആൻഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉൾപ്പടെ വേണ്ടെന്ന് വെച്ചു. ശ്രീബാല ചെയ്ത ലൗ 24*7ൽ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളു. അടൂർ സാറിന്റെ നാല് പെണ്ണുങ്ങൾ, എം.പി. സുകുമാരൻ നായർ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുൾ റഹ്മാന്റെ കളിയച്ഛൻ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തുവർഷത്തിനിടക്ക് ഞാൻ ചെയ്തിട്ടുള്ളൂ. മകൾ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ ഇനി വീണ്ടും സജീവമായി അഭിനയിക്കാൻ തുടങ്ങുന്നു.

ഹോം തന്ന ഒരു ഇംപാക്ട് ഒന്നുരണ്ട് വർഷമെങ്കിലും ഞാൻ കാത്തുസൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേൾപ്പിക്കാത്ത തരത്തിലുള്ള നല്ലനല്ല കഥാപാത്രങ്ങൾ ചെയ്യണം. കുറേ സിനിമകൾ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Actress manju pilla words about home movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES