Latest News

അമ്മയുമായി ഒൻപത് വർഷത്തിലേറെയായി യാതൊരു ബന്ധവും ഇല്ല; വാപ്പയുടെ അവസാന നാളുകളിൽ പോലും പോയി കണ്ടില്ല: ലക്ഷ്മി പ്രിയ

Malayalilife
അമ്മയുമായി ഒൻപത് വർഷത്തിലേറെയായി യാതൊരു ബന്ധവും ഇല്ല; വാപ്പയുടെ അവസാന നാളുകളിൽ പോലും പോയി കണ്ടില്ല: ലക്ഷ്മി പ്രിയ

ലയാളം ബിഗ് ബോസ് നാലാം സീസൺ ട്വിസ്റ്റുകളോടെ തന്നെ പുരോഗമിച്ചു വരുകയാണ്. ഷോയിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. തന്റെതായ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാൻ ലക്ഷ്മി ഒരിക്കലും മടിക്കാറുമില്ല. കരുത്തുറ്റ മത്സരത്തിയാണ് താൻ എന്ന് ലക്ഷ്മി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  ലക്ഷ്മി പ്രിയയുടെ കുടുംബവിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ  ശ്രദ്ധേയമാകുന്നത്. 

ഞാൻ എന്റെ വാപ്പയേ അഞ്ചോ ആറോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. ആ വാപ്പയുടെ അവസാന നാളുകളിൽ പോലും പോകില്ല എന്ന് വാശിപിടിച്ച ആളാണ് ഞാൻ. വാപ്പയ്ക്ക് വയ്യാണ്ടായ സമയത്ത് എല്ലാം ഞാൻ ആണ് അദ്ദേഹത്തെ നോക്കിയതും പരിചരിച്ചതും എല്ലാം. എന്നിരുന്നാലും മരിക്കുന്നതിന് തൊട്ടുമുൻപ് എന്നോട് പറഞ്ഞ ചില കാര്യങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതിന് ശേഷം വാപ്പയെ കാണില്ല എന്ന് ഞാൻ ശപതം ചെയ്യുകയായിരുന്നു. മരിച്ചപ്പോഴും പോയി കണ്ടില്ല.

എന്റെ അമ്മയുമായി ഒൻപത് വർഷത്തിലേറെയായി എനിക്ക് യാതൊരു ബന്ധവും ഇല്ല. മൂത്ത ചേച്ചിയുമായുള്ള ബന്ധം തീർത്തിന്ന് പതിനാറ് വർഷത്തോളമായി. രണ്ടാമത്തെ ചേച്ചിയുമായിട്ടും വർഷങ്ങളായി പിണങ്ങി ഇരിക്കുന്ന മകളാണ് ഞാൻ. എന്റെ ഇത്തരത്തിലുള്ള വാശികൾ എല്ലാം അവസാനിപ്പിയ്ക്കണം എന്ന് കരുതിയാണ് ഞാൻ ബിഗ്ഗ് ബോസ് ഹൗസിലേക്ക് വന്നത്. അതേ സമയം എന്റെ സ്വഭാവം ഇതാണ് എന്ന് എനിക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.

 

Actress lekshmi priya words about father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES