തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ കരിയറിന് വേണ്ടി എന്റെ ജീവിതം കളയാന്‍ താല്പര്യമില്ലായിരുന്നു എന്ന് തുറന്ന് പറയുകയാണ് താരം.
പക്ഷെ, മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു കല്യാണം. കല്യാണം കഴിച്ചില്ലെങ്കിലും അഭിനയമേഖലയില്‍ ഞാന്‍ അധികനാള്‍ തുടരും എന്ന് എനിക്ക് ഉറപ്പില്ല. കാരണം ഞാന്‍ ഒന്നിലും സ്ഥിരമായി നില്‍ക്കുന്ന ഒരാളല്ല. എനിക്ക് ചില ബിസിനസ് പ്ലാനുകളൊക്കെ ഉണ്ട്. എന്റെ കുറേ സുഹൃത്തുക്കള്‍ ബിസിനസ് തുടങ്ങിയിട്ടുണ്ട്. അവരെപ്പോലെ ബിസിനസ് തുടങ്ങാന്‍ എനിക്കും താത്പര്യമുണ്ട്. ചിലപ്പോള്‍ അതായിരിക്കും ഇനി ചെയ്യുക.
ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാല്‍ ആദ്യം സോറി പറയുക വിജയ് ആയിരിക്കും. ഞാന്‍ വലിയ ഈഗോയുടെ ആളാണ്. എന്നെ നിയന്ത്രിക്കാന്‍ വിജയ്യും വിജയ്യെ ഭ്രാന്താക്കാന്‍ ഞാനുമുണ്ട്. വിപരീതധ്രുവങ്ങള്‍ ആകര്‍ഷിക്കും എന്ന് പറയുന്നതു പോലെ ഞങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ഒരു യാത്ര പോയാല്‍ പോലും അത് കാണാന്‍ സാധിക്കും.’ അമല പറഞ്ഞു. എന്നാല്‍ അമല ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നലുണ്ടാകുന്നതെന്ന് വിജയ് പറയുന്നു. അമലയുടെ അച്ഛനമ്മമാര്‍ വളരെ നല്ലവരാണ്. എനിക്കും അവരെപ്പോലെ നല്ലൊരു പേരന്റ് ആകണമെന്നാണ് ആഗ്രഹം. വിജയ് പറയുന്നു.