തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്. താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ,മണിരത്നം ചിത്രത്തെ കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”മണിരത്നം സാര്‍ പൊന്നിയിന്‍ സെല്‍വനായി എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഏറെ ആവേശത്തിലായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ല്‍ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു.”
”ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാല്‍ അതില്‍ ഞാന്‍ ഖേദിക്കുന്നില്ല” എന്നാണ് അമല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് അതേ പേരില്‍ തന്നെ മണിരത്‌നംസിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഒടിടി അവകാശം 125 കോടിക്ക് ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു.
ഐശ്വര്യ റായ്, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി, ശരത്കുമാര്‍, റഹ്‌മാന്‍, ജയറാം, ബാബു ആന്റണി, ലാല്‍, പ്രകാശ് രാജ്, അശ്വിന്‍ കകുമനു, പ്രഭു, വിക്രം പ്രഭു പാര്‍ഥിപന്‍, റിയാസ് ഖാന്‍, ബാബു ആന്റണി, ജയറാം, മോഹന്‍ രാമന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.