Latest News

നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ് ; ആരാധകന്റെ അശ്ലീല കമന്റിന് ചുട്ടമറുപടി നല്‍കി നടി തപ്സി

Malayalilife
 നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ് ; ആരാധകന്റെ അശ്ലീല കമന്റിന് ചുട്ടമറുപടി നല്‍കി നടി തപ്സി

സിനമാ നടിമാരെ സംബന്ധിച്ച് ആരാധകരുടെ ശല്യം എപ്പോഴും അനുഗ്രഹവും  അപകടവും ആകാറുണ്ട്.  സോഷ്യല്‍ മീഡിയ മനോരോഗികളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് അത്‌കൊണ്ട് നടിമാരാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷേമിങിനും അശ്ലീല പരാമര്‍ശങ്ങള്‍ക്കും വിധേയരാകുന്നത് ബോളിവുഡ് താരങ്ങളാണ്. ചിലരിതൊക്കെ അവഗണിക്കുമെങ്കിലും അതിരു കടക്കുമ്പോള്‍ മിക്ക താരങ്ങളും പ്രതികരിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുവതാരം തപ്സി പന്നുവും ആരാധകരുമായി സംവദിക്കുന്നതിനിടെ മോശം കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു മറുപടിയാണ് വൈറലാകുന്നത്.

'നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്' എന്ന് കമന്റിട്ടയാള്‍ക്കാണ് തപ്സി മറുപടി നല്‍കിയത്. 'വൗ എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഏറെ ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം' അകു പാണ്ഡ്യ എന്നയാള്‍ക്ക് തപ്സി മറുപടി നല്‍കി. തപ്സിയെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി. കൃത്യമായ മറുപടിയാണ് തപ്സി നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു.

മുന്‍പും ഇതുപോലെ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആരാധകന് തപ്സി മറുപടി നല്‍കിയിട്ടുണ്ട്. തപ്സിയെ കാണാന്‍ ആവറേജ് ലുക്കേയുള്ളൂ, എങ്ങനെ സിനിമ നടിയായി എന്നാക്ഷേപിച്ചയാള്‍ക്ക്, ലോകത്തില്‍ ഏറ്റവും കൂടുതലുള്ളത് ആവറേജ് ലുക്കുള്ളവരാണെന്നും, സൗന്ദര്യം മാത്രമല്ല കഴിവാണ് നിങ്ങളെ വളരാന്‍ സഹായിക്കുന്നതെന്ന് തപ്സി പറഞ്ഞു.

Actress-Taapsee-give reply- obscene comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES