മലയാള സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളും കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് കൈയടി നേടിയ നടിയാണ് സീമ. ആദ്യചിത്രമായ അവളുടെ രാവുകള്‍ മുതല്‍ മലയാളികള്‍ നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് അവര്‍. സ്ത്രീകള്‍ സിനിമയില്‍ എത്തുന്നത് പോലും ശരിയായ രീതിയില്‍ കാണാന്‍ കഴിയാതിരുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൗമാര പ്രായത്തില്‍ തന്നെ ഗ്ലാമര്‍ വേഷവുമായി സീമ സിനിമയിലേക്കെത്തിയത്. എണ്‍പതുകളിലെ തിരക്കേറിയ നടിയായിരുന്ന സീമ സിനിമയില്‍ വരുന്നതിനു മുമ്പ് അറിയപ്പെടുന്ന നര്‍ത്തകി ആയിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവളുടെ രാവുകള്‍ എന്ന ചിത്രത്തെക്കുറിക്ക് സീമ സംസാരിച്ചത്.
അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ 1978 ലാണ് സീമ മലയാള സിനിമയില്‍ പരിചിതയാകുന്നത്. സീമയുടെ കൗമാര പ്രായത്തിലാണ് അവളുടെ രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അവളുടെ രാവുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി സീമ പറയുന്നത് ആ കഥാപാത്രം എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നതാണ്. വളരെ ചെറിയ പ്രായമായിരുന്നു തനിക്കെന്നും പൂര്‍ണമായും താന്‍ സംവിധായകനായ ഐവി ശശിയെ വിശ്വസിക്കയായിരുന്നുവെന്നും സീമ വ്യക്തമാക്കുന്നു. പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് 1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ രാജിയായി തന്നെ കണ്ടെത്തിയത്. താനാണ് ചിത്രത്തിലെ നായികയെന്നും ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നതായി സീമ പറയുന്നു. ആ പ്രായത്തിലും തന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ തന്നോട് സംസാരിക്കുന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് സീമ പറയുന്നു. ഞാനെന്താണോ എന്നെ അതാക്കിയത് ശശിയേട്ടനാണെന്നു സീമ കൂട്ടിച്ചേര്‍ത്തു. അവളുടെ രാവുകള്‍ എന്ന ചിത്രത്തിനു ശേഷം സീമയ്ക്ക ധാരാളം അവസരങ്ങള്‍ ലഭിച്ചു. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റാന്‍ സമയ്ക്ക് സാധിച്ചു. കരുത്തുറ്റതും ഗ്ലാമറസ്സുമായ നിരവധി കഥാപാത്രങ്ങളായി സീമ സ്‌ക്രീനിലെത്തി. അഭിനയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ ഐ വി ശശിയെ വിവാഹം കഴിച്ചു. വിവാഹ ശേഷവും സീമ സിനിമയില്‍ സജീവമായിരുന്നു.