Latest News

അമ്മയായെങ്കിലും സൗന്ദര്യം കുറയാതെ ശരണ്യമോഹന്‍ ഒപ്പം കുഞ്ഞുമോളും; നടി ശരണ്യമോഹന്റെ കുടുംബചിത്രങ്ങള്‍ വൈറല്‍

Malayalilife
topbanner
 അമ്മയായെങ്കിലും സൗന്ദര്യം കുറയാതെ ശരണ്യമോഹന്‍ ഒപ്പം കുഞ്ഞുമോളും; നടി ശരണ്യമോഹന്റെ കുടുംബചിത്രങ്ങള്‍ വൈറല്‍

ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റില്‍ ഒരു ആണ്കുഞ്ഞ് ജനിച്ചു. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്. മകന്‍ ജനിച്ചപ്പോഴും അരവിന്ദ് തങ്ങളുടെ സന്തോഷം ശരണ്യയുടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യ വീണ്ടു ഗര്‍ഭം ധരിച്ചത്. 

തുടര്‍ന്ന് ജനുവരി 30നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചു. രണ്ടാമതും ശരണ്യ അമ്മയായ വിവരം ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തങ്ങള്‍ക്ക് മകള്‍ ജനിച്ചുവെന്ന അടിക്കുറിപ്പിനൊപ്പം മകളുടെ കുഞ്ഞികൈയുടെ ചിത്രവും അരവിന്ദ് പങ്കുവച്ചിരുന്നു. അന്നപൂര്‍ണയെന്നാണ് ശരണ്യയുടെ രണ്ടാമത്തെ മകളുടെ പേര്. പൂര്‍ണി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. ശരണ്യയുടെയും മക്കളുടെയും ചിത്രങ്ങളും ഇപ്പോള്‍ ശരണ്യയുടെ ഭര്‍ത്താവാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. തന്റെ രണ്ടു മക്കളോടുമൊപ്പം  പുഞ്ചിരിയോടെയിരിക്കുന്ന ശരണ്യയുടെ ചിത്രവും കുടുംബത്തോടൊപ്പമുളള താരത്തിന്റെ ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഒപ്പം തന്നെ അന്നപൂര്‍ണയ്ക്കൊപ്പമുളള ഒരു വീഡിയോയും അരവിന്ദ് പങ്കുവച്ചിട്ടുണ്ട്. കുഞ്ഞ് അച്ഛനെപോലെയാണെന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള യാരെടീ നീ മോഹിനിഎന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്ഡ് ലഭിച്ചിട്ടുണ്ട്. 

Actress Saranya mohan latest family pictures

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES