Latest News

ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല; ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല: നൂറിന് ഷെരിഫ്

Malayalilife
ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല; ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല: നൂറിന് ഷെരിഫ്

മർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് ചുവട് വച്ച താരമാണ് നൂറിന് ഷെരിഫ്. ഈ ചിത്രത്തിൽ നായകനായ ബാലു വർഗീസിന്റെ സഹോദരിയുടെ കഥാപാത്രമായാണ് നൂറിൻ അഭിനയിച്ചത്.പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഗാദാ ജോൺ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി സിനിമയിൽ നിന്നും എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ചും കരിയറില്‍ നേരിടേണ്ടി വന്ന പരീക്ഷങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറയുന്ന താരത്തിന്റെ പോസ്റ്റിന് ചുവടെ വന്ന മോശം കമന്റുകൾക്ക് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  താരം.

ഈ പടച്ചോന്‍ വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ മാഷാ അല്ലാഹ്... സ്വപ്‌നം കാണുക. കട്ടയ്ക്ക് അതിന് വേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും എന്ന ക്യാപ്ഷനായിരുന്നു നൂറിന്‍ വീഡിയോയ്ക്ക് നല്‍കിയത്.

 നൂറിന്റെ പോസ്റ്റിന് താഴെ പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല. സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു ഒരു വ്യക്തി ഇട്ട കമന്റ്. ഇത് കേട്ട് നൂറിന്‍ വെറുതേയിരുന്നില്ല. 'എങ്കില്‍ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് അവിടെ കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതേ ഇവിടെ ഇങ്ങനെ... എന്നാണ് താരം തിരിച്ചു നൽകിയ പ്രതികരണം.

 

Actress Noorin shereef post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES