Latest News

ഡബ്ല്യൂ.സി.സിയോട് താത്പര്യമില്ല, എന്തോ വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്നും വ്യക്തമാക്കി ലക്ഷ്മി മേനോന്‍; ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലമെന്നും നടി

Malayalilife
 ഡബ്ല്യൂ.സി.സിയോട് താത്പര്യമില്ല, എന്തോ വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്നും വ്യക്തമാക്കി ലക്ഷ്മി മേനോന്‍; ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലമെന്നും നടി

ലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെകുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടി ലക്ഷ്മി മേനോൻ രംഗത്തെത്തി. വനിതാ കൂട്ടായ്മ നല്ലതൊക്കെ തന്നെയാണെങ്കിലും തനിക്കതിൽ താല്പര്യമില്ലെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. മാതൃഭുമിയുടെ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'ഡബ്ല്യൂ.സി.സിയൊക്കെ നല്ലത് തന്നെയാണ്. പക്ഷെ എനിക്ക് വലിയ താല്പര്യമില്ല. സ്ത്രീകളുടെ സമത്വം,സ്വാതന്ത്ര്യം എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല. എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്കങ്ങനെ തോന്നി എന്ന് മാത്രം.

ഇത് എന്റെ മാത്രം അഭിപ്രായമാണ്. എനിക്ക് വേണമെങ്കിൽ ഈ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറാം. അല്ലെങ്കിൽ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നൽകാം. പക്ഷെ അത് ഞാൻ എന്നോട് ചെയ്യുന്ന ചതിയായിരിക്കും. അതുകൊണ്ടാണ് അഭിപ്രായം തുറന്നു പറഞ്ഞത്.

ഞാൻ ഇത് പറഞ്ഞതുകൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല. അഭിപ്രായം തുറന്നു പറയുക എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് ഏത് വിഷയത്തിലായാലും ആരെയും ഭയക്കാതെ പറയുക തന്നെ ചെയ്യും.

Actress Lekshmi Menon says her opinion about WCC

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES