Latest News

സിനിമയില്‍ ഇത്രയും വിനയമുളള ഒരു നടനെ കാണാന്‍ കിട്ടുക എന്നത് അപൂര്‍വ്വമാണ്; പ്രിയ നടനെ കുറിച്ച് വെളിപ്പെടുത്തി നടി കവിയൂർ പൊന്നമ്മ

Malayalilife
സിനിമയില്‍ ഇത്രയും വിനയമുളള ഒരു നടനെ കാണാന്‍ കിട്ടുക എന്നത് അപൂര്‍വ്വമാണ്; പ്രിയ നടനെ കുറിച്ച് വെളിപ്പെടുത്തി നടി കവിയൂർ പൊന്നമ്മ

സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയത് നടി കവിയൂർ പൊന്നമ്മയാണ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ താരം തന്റെ പ്രിയ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ്. സുരേഷ് ഗോപിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ മനസില്‍ ആദ്യം വരുന്ന ഒരു കാര്യമുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ അവിടെ ഒരു കൊച്ചുപയ്യന്‍ നില്‍ക്കുന്നു. അവന്റെ ഗമയോടെയുളള നില്‍പ്പൊക്കെ കണ്ട് ഞാന്‍ അവനെ ശ്രദ്ധിച്ചു. ഞാന്‍ അവനെ വിളിച്ചിട്ട് ചോദിച്ചു. നിനക്ക് എറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന്. മമ്മൂട്ടിയാണോ? അവന്‍ തോള് മേലേക്ക് പൊക്കി അല്ല എന്ന ഭാവത്തില്‍ സംസാരിക്കാതെ നയം വ്യക്തമാക്കി.

പിന്നീട് ചോദിച്ചു മോഹന്‍ലാലിനെയാണോ ഇഷ്ടം അതിനും അവന്‍ അല്ല എന്ന മറുപടി നല്‍കി. പിന്നെ നിനക്ക് ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു എനിക്ക് ഇഷ്ടം സുരേഷ് ഗോപിയെ ആണ്, കവിയൂര്‍ പൊന്നമ്മ പറയുന്നു. അവന്റെ ഗമയോടെയുളള ആ പറച്ചിലൊക്കെ കേട്ടപ്പോള്‍ എനിക്കും ശരിക്കും അതിശയം വന്നു.

സുരേഷിനെ ഞാന്‍ കുട്ടിക്കാലത്ത് എടുത്തോണ്ട് നടന്നിട്ടുണ്ട്. സിനിമയില്‍ ഇത്രയും വിനയമുളള ഒരു നടനെ കാണാന്‍ കിട്ടുക എന്നത് അപൂര്‍വ്വമാണ്. വീട്ടിലൊക്കെ ചെല്ലുമ്പോള്‍ അത്രത്തോളം സ്‌നേഹത്തോടെയാണ് സുരേഷ് പെരുമാറുന്നത്, അഭിമുഖത്തില്‍ സൂപ്പര്‍താരത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. അതേസമയം സുരേഷ് ഗോപിക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടുളള താരമാണ് കവിയൂര്‍ പൊന്നമ്മ. സൂപ്പര്‍താരങ്ങളുടെ അമ്മ വേഷങ്ങളിലാണ് നടി മലയാളത്തില്‍ കൂടുതലായും തിളങ്ങിയത്.

Actress Kaviyoor Ponnamma words about Suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES