Latest News

ബ്രിഗീഡ സാഗയുടെ വിവാഹം കഴിഞ്ഞോ? തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹ ചിത്രം പുറത്ത്; വിവാഹിതനായത് ഗരുഡന്‍, മാസ്റ്റര്‍, വേലന്‍ സിനിമകളില്‍  ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍

Malayalilife
ബ്രിഗീഡ സാഗയുടെ വിവാഹം കഴിഞ്ഞോ? തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹ ചിത്രം പുറത്ത്; വിവാഹിതനായത് ഗരുഡന്‍, മാസ്റ്റര്‍, വേലന്‍ സിനിമകളില്‍  ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍

സിനിമ മേഖലയില്‍ ഇപ്പോള്‍ മറ്റൊരു വിവാഹം കൂടി നടന്നിരിക്കുകയാണ്. ബ്രിഗീഡ സാഗ ആണ് ഇപ്പോള്‍ വിവാഹിതയായി ഇരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗരുഡന്‍, മാസ്റ്റര്‍, വേലന്‍ എന്നീ സിനിമകളില്‍ ഇവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവര്‍ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ഇവരുടെ വിവാഹം ശരിക്കും കഴിഞ്ഞോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.  അതേസമയം ട്രഡീഷണല്‍ റെഡ് സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സൗത്ത് ഇന്ത്യന്‍ ബ്രൈഡിനെ പോലെയാണ് ഇവര്‍ അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. വിഗ്‌നേഷ് ആണ് ഇവരുടെ ഭര്‍ത്താവ് ആയി ചിത്രത്തില്‍ കാണപ്പെടുന്നത്. ഇദ്ദേഹവും ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ചിത്രങ്ങള്‍ക്ക് ഇവര്‍ ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് ഇത് ഇവരുടെ യഥാര്‍ത്ഥ വിവാഹം ആണോ എന്ന് ആരാധകര്‍ സംശയിക്കുന്നത്. ഇത് ഒരു മൂവി പ്രമോഷന്‍ പോലെയുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
 

Actress Brigida Saga Ties The Knot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES