മലയാള സിനിമയിൽ സഹാനദിയുടെ വേഷങ്ങളിൽ തിളങ്ങിയ താരമാണ് അഞ്ജലി നായർ. ബാലതാരമായി തന്നെ അഭിനയ ലോകത്തേക്ക് ചുവട് വച്ച താരം തമിഴ് സിനിമ മേഖലയിലും ശ്രദ്ധേയയായിരുന്നു. മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുലിമുരുകനിലും ഒരു ചെറിയ റോളില്‍ അഭിനയിച്ചുക്കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാനും അഞ്ജലിക്ക് സാധിച്ചിരുന്നു. എന്നാൽ ദൃശ്യം രണ്ടാം ഭാഗത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വരുന്നത്. അതേസമയം താരം ഇപ്പോൾ താന്‍ എന്തുകൊണ്ട് ചെറിയ വേഷങ്ങള്‍ സ്വീകരിക്കുന്നു എന്ന് ഒരു മാധയമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
സിനിമയില്‍ നല്ല അവസരം കിട്ടാതെ പോയപ്പോഴൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് എന്താണ് എനിക്ക് ആ വേഷം കിട്ടാതിരുന്നതെന്നും, ആ സിനിമയിലേക്ക് എന്താണ് എന്നെ വിളിക്കാതിരുന്നതെന്നുമൊക്കെ. സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് അവര്‍ക്ക് നമ്മുടെ പേര് ഓര്‍മ്മ വരികയെന്നത് വലിയ കാര്യമാണ്. കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ടു കാര്യമില്ലല്ലോ. അപ്പോള്‍ പിന്നെ വരുന്നത് ചെയ്യുക എന്നത് മാത്രമേയുള്ളൂ. ഇത് നമ്മുടെ ജീവിത മാര്‍ഗമാണ്. ഈ വരുമാനത്തില്‍ നിന്ന് ഒരു കുടുംബം നോക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നത്. മികച്ച വേഷങ്ങള്‍ തന്നെ വേണമെന്നു വാശിപിടിച്ചു നില്‍ക്കാന്‍ കഴിയില്ലല്ലോ. നമ്മള്‍ ആക്ടീവായിരിക്കണം. സ്വയം മെച്ചപ്പെടുത്താനുമൊക്കെ ചെറിയ വേഷങ്ങള്‍ നമ്മളെ സഹായിക്കും എന്നും അഞ്ജലി തുറന്ന് പറഞ്ഞു.