Latest News

ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും; അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്; തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ

Malayalilife
ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും;  അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്; തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ

ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഘ സിനിമ  മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.  അനിഘയെ ആരാധകർക്ക് ഇടയിൽ  ഏറെ ശ്രദ്ധേയമാക്കിയത് 2013 ൽ പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് . 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അനിഘ ‌ നേടിയിരുന്നു. തുടർന്നിങ്ങോട്ട് മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു. എന്നാൽ ഇപ്പോൾ എട്ടാം വയസില്‍ ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് വലിയ അറിവില്ലാതിരുന്നതിനാല്‍ അമ്മ നല്‍കിയ മധുരം കഴിച്ച് താന്‍ കളിക്കാന്‍ ഓടിയെന്നും ഒരു മാധ്യമത്തിന് നൽകിയ നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. 

ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും. അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്. പക്ഷേ ഇത്രയും കാലമായിട്ടും ബ്രേക്ക് എടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് സിനിമകള്‍ കിട്ടിക്കൊണ്ടേയിരുന്നു. എട്ടു വയസ്സുള്ളപ്പോഴാണ് എനിക്ക്അഞ്ച് സുന്ദരികള്‍ എന്ന സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് കിട്ടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കനൊന്നും കഴിഞ്ഞിരുന്നില്ല. അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. അവര്‍ തന്ന ലഡ്ഡു കഴിച്ചു വീണ്ടും കളിക്കാനോടി ഞാന്‍.

ആദ്യമൊക്കെ സംവിധായകര്‍ പറയുന്നതെന്താണോ അതുമാത്രം അനുസരിച്ചായിരുന്നു അഭിനയിച്ചിരുന്നത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് വലിയ ധാരണയില്ലല്ലോ. ഇപ്പോള്‍ അത് പതുക്കെ മാറിവരുന്നു. സിനിമകള്‍ കണ്ടും മറ്റുളളവരുടെ അഭിനയം നോക്കിയും കൂടുതല്‍ ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്.

Actress Anikha surendran words about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES