Latest News

നീന്തൽക്കുളത്തിൽ സ്വിം സ്യുൂട്ടണിഞ്ഞ് യുവനടി അനാർക്കലിയുടെ ഗ്ലാമറസ് ചിത്രത്തിന് വിമർശനം ചൊരിയുന്ന കമന്റുകളുമായി സദാചാരവാദികൾ; നീന്തൽകുളത്തിൽ പിന്നെ സാരി ഉടുക്കണോ എന്ന മറുചോദ്യമുയർത്തി ഒരുകൂട്ടർ

Malayalilife
നീന്തൽക്കുളത്തിൽ സ്വിം സ്യുൂട്ടണിഞ്ഞ് യുവനടി അനാർക്കലിയുടെ ഗ്ലാമറസ് ചിത്രത്തിന് വിമർശനം ചൊരിയുന്ന കമന്റുകളുമായി സദാചാരവാദികൾ; നീന്തൽകുളത്തിൽ പിന്നെ സാരി ഉടുക്കണോ എന്ന മറുചോദ്യമുയർത്തി ഒരുകൂട്ടർ

സോഷ്യൽ മീഡിയയിൽ നടി നടന്മാർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇഴകീറി പരിശോധിച്ച് അതിന് താഴെ വിമർശനങ്ങളുമായി വരുന്നവർ നിരവധിയാണ്..ഇപ്പോളിതാ യുവനടി അനാർക്കലി മരക്കാർ പങ്കുവച്ച ഒരു ചിത്രത്തിന് പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നീന്തൽക്കുളത്തിൽ സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്. ഇതോടെ ചിത്രത്തെ അനുകൂലിച്ചും വിമർശിച്ചും തമ്മിൽ തല്ലുകയാണ് ആളുകൾ.

അതീവ ഗ്‌ളാമറസായുള്ള വേഷത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നായിരുന്നു കൂടുതൽ പേരുടെയും പ്രതികരണം.കമന്റുകൾ പരിധി വിട്ടതോടെ നടിയെ പിന്തുണച്ച് ആരാധകരും എത്തി. നീന്തൽക്കുളത്തിൽ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നായിരുന്നു ചിലരുടെ ചോദ്യം.

നടി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കൂട്ടത്തോടെയുള്ള മോശം കമന്റുകളാണ് നിറയുന്നത്. നാല് ലൈക്കിന് വേണ്ടി തുണിയില്ലാത്ത ഫോട്ടോ പോലും ഇടും എന്നു പറഞ്ഞുള്ള കമന്റുകളിൽ പലതും മാന്യതയുടെ അതിരുകൾ ഭേദിക്കുന്നതാണ്.നടിക്കെതിരായ തെറിവിളി കമന്റുകളെ ചോദ്യം ചെയ്യാനും ചിലർ തയ്യാറായിട്ടുണ്ട്. ഒരു സ്വിം സ്യൂട്ട് കണ്ടാൽ പോലും കുരു പൊട്ടിക്കുന്നവർ ശരിക്കും പ്രാകൃതരാണെന്ന് ചൂണ്ടികാണിക്കുന്നവരും കുറവല്ല.

ആനന്ദം, മന്ദാരം എന്നീ ചിത്രങ്ങളിലൂടെയാണ് അനാർക്കലി പ്രശസ്തയായത്.
ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി മലയാളിപ്രേക്ഷകർക്ക് പ്രിയങ്കരിയായത്. പാർവതി നായികയായെത്തുന്ന ഉയരെ' ആണ് അനാർക്കലിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Actress Anarkali Maraikkar in Swimming suit picture goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES