മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്. എന്നാൽ ഇപ്പോൾ അഹാന പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അഹാനയുടെ കുറിപ്പിലൂടെ
ഒരു കുട്ടിക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ അക്ഷരമാലക്കും പ്രതിജ്ഞക്കുമൊപ്പം നമ്മള്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്. മറ്റു അടിസ്ഥാന വസ്തുതകള്‍ക്കൊപ്പം ഈ അസംബന്ധം കൂടി പഠിപ്പിച്ചു വെക്കുകയാണ്. അമ്മയോ അച്ഛനോ സഹോദരനോ സഹോദരിയോ ഭാര്യയോ ഭര്‍ത്താവോ ഗേള്‍ഫ്രണ്ടോ ബോയ്ഫ്രണ്ടോ ജീവിതത്തില്‍ നിങ്ങളുടെ റോള്‍ എന്തുമായിക്കൊള്ളട്ടെ, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു മനുഷ്യനാണ്. സ്വന്തമായ സ്വപ്‌നങ്ങളും താല്‍പര്യങ്ങളും അത് കൈവരിക്കാന്‍ ശേഷിയുമുള്ള പച്ചയായ മനുഷ്യന്‍. മറിച്ച് വിശ്വസിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്.
അടുത്ത തവണ ഏതെങ്കിലും ഒരു അമ്മ സ്വന്തം സന്തോഷവും സ്വപ്‌നങ്ങളും ത്യജിക്കുന്നതു കണ്ടാല്‍ അവരെ സല്യൂട്ട് ചെയ്യുകയല്ല വേണ്ടത്. പകരം, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനുള്ള മാര്‍ഗം സ്വന്തം സ്വപ്‌നങ്ങള്‍ ത്യജിക്കുന്നതല്ലെന്നും അവര്‍ക്കും സ്വന്തമായ ലക്ഷ്യങ്ങളുണ്ടെന്നും ഓര്‍മ്മപ്പെടുത്തണം.സ്വയം സ്‌നേഹിക്കുന്നവര്‍ക്കും ബഹുമാനിക്കുന്നവര്‍ക്കും സ്വന്തം സ്വപ്‌നങ്ങള്‍ക്ക് വില നല്‍കുന്നവര്‍ക്കും ലക്ഷ്യങ്ങള്‍ക്കായി മുന്നേറുന്നവര്‍ക്കും സ്വന്തം സന്തോഷം കണ്ടെത്തുന്നവര്‍ക്കും എന്റെ വക ഒരു ബിഗ് സല്യൂട്ട്.
ചുറ്റുമുള്ളവര്‍ക്ക് ആനന്ദം പകരുന്ന വ്യക്തിയായി നിന്നുകൊണ്ടു തന്നെ നമുക്കിതെല്ലാം ചെയ്യാനാകും. എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യവും ഇതു തന്നെയാണ്.