അമ്മയുടെ സ്ഥാപക സെക്രട്ടറി ടിപി മാധവൻ ഇപ്പോൾ അഭയകേന്ദ്രത്തിൽ; പരാതിയും പരിഭവവും പറയാതെ താരം

Malayalilife
അമ്മയുടെ സ്ഥാപക സെക്രട്ടറി ടിപി മാധവൻ ഇപ്പോൾ അഭയകേന്ദ്രത്തിൽ; പരാതിയും പരിഭവവും പറയാതെ താരം

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ്  ടി.പി.മാധവൻ.  ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവയ്ച്ചത്. അവ എല്ലാം തന്നെ ശ്രദ്ധേയമായവയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ  അമ്മയുടെ സ്ഥാപക സെക്രട്ടറി കൂടിയായിരുന്നു  ടി പി മാധവൻ. അതേസമയം ചലച്ചിത്ര ലോകത്ത് നിന്ന് വിട്ടു നിൽക്കുകയാണ് ഇപ്പോൾ അദ്ദേഹം. 

600ലധികം മലയാളസിനിമകളീൽ താരം ഇതിനോടകം തന്നെ  അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി മാധവനിപ്പോൾ പത്തനാപുരത്തെ ഗാന്ധിഭവനിലെ ഒരു അന്തേയവാസി കൂടിയാണ്. അദ്ദേഹത്തെ അവിടെ നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ്  എത്തിച്ചത്. അധികമാരും തന്നെ സിനിമാലോകത്തുനിന്ന്  നോക്കാറില്ലെന്ന് അടുത്തിടെ മാധവൻ പറഞ്ഞിരുന്നു. മധുസാറും മുകേഷും അങ്ങനെ ചിലരും വന്നിരുന്നു. പിന്നെ സെലിബ്രിറ്റികൾക്ക് ഇവിടെ വരാൻ അത്ര താൽപ്പര്യം കാണില്ല. എനിക്ക് അതിലൊട്ട് പരാതിയുമില്ല. അധികവും പാവപ്പെട്ടവരല്ലേ ഇവിടത്തെ അന്തേവാസികളെന്നാണ് താരം പറയുന്നതും.

ഒരു ചെറിയ റോളെങ്കിലും ടി.പി മാധവന് 1980-കളിലും 90-കളിലുമൊക്കെ എല്ലാ സിനിമയിലും  സംവിധായകർ കരുതിവെച്ചിരുന്നു.  ടി.പി മാധവന്  എല്ലാ സിനിമയിലും പതിവായി കാണുന്നതുകൊണ്ട് നാരദരെന്ന ഇരട്ടപ്പേരും വീണു. നിരവധി ടെലിവിഷൻ സീരിയലുകളിലും  500-ലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച ടി.പി മാധവൻ  അഭിനയിച്ചു. 2016-ൽ പുറത്തിറങ്ങിയ ‘മാൽഗുഡി ഡെയ്‌സി’ലാണ് ഒടുവിലായി അഭിനയിച്ചത്.

Read more topics: # Actor tp madhavan,# present life story
Actor tp madhavan present life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES