കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസിനുമില്ല; പലരും അഹങ്കാരിയെന്ന് വരെ പറയാറുണ്ട്: സായ് കുമാര്‍

Malayalilife
കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമൈസിനുമില്ല; പലരും അഹങ്കാരിയെന്ന് വരെ പറയാറുണ്ട്: സായ് കുമാര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ സായ് കുമാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് നടന്‍ സായ് കുമാര്‍. അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും അദ്ദേഹം കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


‘കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍.

പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്,’ സായ് കുമാര്‍ പറഞ്ഞു.

 അവസാനമായി പുറത്തിറങ്ങിയ സായ് കുമാറിന്റെ ചിത്രം ആറാട്ടാണ്.  ഇപ്പോള്‍ സായ് കുമാര്‍ മമ്മൂട്ടി നായകനായെത്തുന്ന സി.ബി.ഐയില്‍ ആണ് അഭിനയിക്കുന്നത്. സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രമായി തന്നെയാണ് സായ് കുമാര്‍ ചിത്രത്തിലെത്തുന്നത്.

 

Actor saikumar words about remuneration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES