സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകം; രുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുന്നത്: പ്രേംകുമാർ

Malayalilife
 സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകം; രുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുന്നത്:  പ്രേംകുമാർ

ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ നടന്മാരിൽ  ഒരാളാണ് പ്രേംകുമാർ. നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.  താരത്തിന്റെ  ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന  സീരിയലിലെ ലമ്പു എന്ന താരത്തിന്റെ  കഥാപാത്രം വളരെ ജനപ്രിയമായിമാറിയിരുന്നു. എന്നാൽ ഇപ്പോൾ ടിവി സീരിയലുകൾ എൻഡോസൾഫാനിനേക്കാൾ മാരകമെന്ന് നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പറയുന്നത്. 

പ്രേംകുമാറിന്റെ വാക്കുകൾ

മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള സീരിയലുകളാണ് ഇപ്പോഴുള്ളതെന്ന് നടൻ പ്രേംകുമാർ വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിൽ പോലും താൻ അഭിനയിക്കാത്തതിന് പിന്നിൽ വരുംതലമുറയോട് ചെയ്യുന്ന നന്മയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാനൊരു സീരിയൽ വിരുദ്ധനൊന്നുമല്ല. സീരിയലുകൾ പാടേ നിരോധിക്കണമെന്ന അഭിപ്രായവുമില്ല. പക്ഷേ, സമീപകാലത്തെ പല സീരിയലുകളും കാണുമ്പോൾ വല്ലാതെ ചൂളിപ്പോവുകയാണ്. മലയാളിയുടെ സാക്ഷരതയെയും സാമൂഹികബോധത്തെയും യുക്തിയെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചില സീരിയലുകൾ. അത് നമ്മുടെ ഭാഷക്കും സംസ്‌കാരത്തിനുമേൽപ്പിക്കുന്ന മുറിവുകളെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ഇത്തരം സീരിയലുകൾ സമൂഹത്തിന് എൻഡോസൾഫാനിനേക്കാൾ മാരകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഒരു സീരിയലിലും ഞാൻ അഭിനയിക്കുന്നില്ല. വരുംതലമുറയോട് ഞാൻ ചെയ്യുന്ന നന്മയാണ് അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുന്നത്. 

Actor premkumar words against serials

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES