Latest News

അന്ന് രാവിലെ മുതല്‍ ബേബി ചേട്ടന്‍ നെഗറ്റീവ് മാത്രമാണ് പറയുന്നത്; അതിന് അങ്ങനൊരു അര്‍ഥമുണ്ടെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല: നന്ദു

Malayalilife
 അന്ന് രാവിലെ മുതല്‍ ബേബി ചേട്ടന്‍ നെഗറ്റീവ് മാത്രമാണ് പറയുന്നത്; അതിന് അങ്ങനൊരു അര്‍ഥമുണ്ടെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല: നന്ദു

ലയാള സിനിമ പ്രേമികൾക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ബോബി കൊട്ടാരക്കര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളായ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരത്തിന്റെ വേർപാട് മകലയാള സിനിമയ്ക്ക് തീരാനഷ്‌ടവുമാണ്. എന്നാൽ ഇപ്പോൾ  ബോബിയുടെ അവസാന ദിവസത്തെ പറ്റിയും അദ്ദേഹത്തിന്റെ മരണം തന്നെ ബാധിച്ചതിനെ കുറിച്ചും ശ്രീകണ്ഠന്‍ നായര്‍ അവതാരകനായി എത്തുന്ന ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെ നന്ദു തുറന്ന് പറയുകയാണ്.

‘ബോബി ഏട്ടനുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നാണ് നന്ദു പറയുന്നത്. വര്‍ക്കിന് കാണുമ്‌ബോഴുള്ള സൗഹൃദമാണ്. കാണുമ്‌ബോഴൊക്കെ വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറും. അങ്ങനെ വക്കാലത്ത് നാരായണന്‍ കുട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ജയറാമിന്റെ സുഹൃത്തുക്കളുടെ വേഷമാണ് ഞങ്ങള്‍ക്ക്’.

അന്ന് രാവിലെ മുതല്‍ ബേബി ചേട്ടന്‍ നെഗറ്റീവ് മാത്രമാണ് പറയുന്നത്. ‘കല്യാണം നടന്നില്ല, കല്യാണം നടത്താനും സമ്മതിച്ചില്ല. ഒരുപാട് ആള്‍ക്കാര്‍ പാരയാണ്. സിനിമാക്കാരന്‍ ആയത് കൊണ്ട് നമ്മുടെ സ്വഭാവം ശരിയില്ല. അവന് പെണ്ണ് കൊടുക്കരുതേ എന്ന് നമ്മുടെ പരിചയക്കാര് തന്നെ പറയുന്നു’ എന്നിങ്ങനെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ഇനിയും കല്യാണം കഴിക്കാല്ലോ, നിരാശപ്പെടല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘നമ്മുടെ ജീവിതം തീര്‍ന്നെടാ’ എന്ന് പറഞ്ഞു.

ഈ കാര്യം വിട്ട് അടുത്തത് പറയുമ്‌ബോഴും നമ്മുടെയൊക്കെ കാര്യം കഴിഞ്ഞു എന്ന് തന്നെ പറയും. ഓരോരുത്തരൊക്കെ ഭയങ്കര വല്യ ജീവിതവുമായി പോവുമ്‌ബോള്‍ നമ്മളൊക്കെ ഇത്രയേ ആയുള്ളു. ജീവിതം തന്നെ തീര്‍ന്നു എന്നൊക്കെ ബോബി പറഞ്ഞു. ആവശ്യമില്ലാതെ നെഗറ്റീവ് പറയല്ലേ എന്ന് ഞങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം വരെ ഷൂട്ടിങ്ങിന്റെ ഇടവേള കിട്ടിയത് കൊണ്ട് എല്ലാവരും ഒരുമിച്ചിരുന്ന് പാട്ട് പാടി. അവസാനത്തെ പാട്ട് പാടിയത് ബോബിയാണ്. ‘മരണം വാതില്‍ക്കല്‍ ഒരു നാള്‍’ എന്ന പാട്ടായിരുന്നു അദ്ദേഹം പാടിയത്.

അതിന് അങ്ങനൊരു അര്‍ഥമുണ്ടെന്ന് ഞങ്ങളൊരിക്കലും കരുതിയില്ല. ശേഷം ഒരു പാട്ടിന്റെ രംഗം ഷൂട്ട് ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ പുള്ളി എന്തോ ഒരു അസ്വസ്ഥത കാണിച്ചു. ഒരു കുഴപ്പവുമില്ല ഇത്രയും നേരം ഇരുന്നതിന്റെ ആണെന്ന് പറഞ്ഞു. അങ്ങനെ ചിത്രീകരണം കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചാണ് തിരിച്ച് പോയത്. എന്നെ ഇറക്കിയിട്ട് പുള്ളി ഹോട്ടലിലേക്ക് പോയി. രാത്രിയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചിട്ട് ബോബിയേട്ടന്‍ മരിച്ച് പോയെന്ന് പറയുന്നത്.

ആദ്യം വിശ്വസിക്കാതെ ഞാന്‍ ഫോണ്‍ വെച്ചു. സത്യമാണെന്ന് പറഞ്ഞ് പുള്ളിയെന്നെ തിരിച്ച് വിളിച്ചു. അത് കേട്ടതോടെ ഞാനങ്ങ് ഷോക്ക് ആയി പോയി. വേഗം ആശുപത്രിയിലേക്ക് പോയി. മോര്‍ച്ചറിയുടെ അടുത്ത് അദ്ദേഹത്തെ അവിടെ സ്ട്രെച്ചറില്‍ കിടത്തിയിട്ടുണ്ട്. തൊട്ട് നോക്കിയപ്പോള്‍ ശരീരത്തിന് ചൂടുണ്ട്. അതൊക്കെ ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

Actor nandhu words about baby kottarakkara

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES