Latest News

പാടികൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കേട്ടു; എന്റെ കൈ പിടിച്ച് തിരിച്ച് മേലാല്‍ പാടരുതെന്ന് താക്കീതും ചെയ്തു: ഇന്നസെന്റ്

Malayalilife
 പാടികൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കേട്ടു; എന്റെ കൈ പിടിച്ച് തിരിച്ച് മേലാല്‍ പാടരുതെന്ന് താക്കീതും ചെയ്തു: ഇന്നസെന്റ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ചിത്രമാണ്  നമ്പര്‍ 20 മദ്രാസ് മെയില്‍.  ജോഷി ആണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ചിത്രം ഒരുക്കിയത്.  ടിടിആറിന്റെ വേഷത്തില്‍ എത്തിയ ഇന്നസെന്റിന്റെ കഥാപാത്രം ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു.  ഇന്നും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ മോഹന്‍ലാല്‍ അവതരിപ്പിച്ച ടോണി എന്ന കഥാപാത്രത്തെ കുറിച്ച് ഇന്നസെന്റ് പാടിയ ടോണിക്കുട്ടാ… എന്ന പാട്ട് വൈറലാണ്. ആ പാട്ട് പിറന്നതിന് പിന്നിലെ കഥ വെളപ്പെടുത്തിയിരിക്കുകയാണ് ഇന്നസെന്റ് ഇപ്പോള്‍. അതൊരു തമിവ് പാട്ടായിരുന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്.

തമിഴ്‌നാട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ താന്‍ അവിടെ നിന്ന് കേട്ട ഒരു തമിഴ് പാട്ടായിരുന്നു അത്. പിന്നീട് താന്‍ മലയാളത്തിലേക്ക് മാറ്റിയതാണ്. ആദ്യം മോഹന്‍ലാല്‍ എന്ന് പറഞ്ഞാണ് പാടികൊണ്ട് നടന്നത്. മോഹന്‍ലാലെന്നുമല്ല മോഗന്‍ലാല്‍ എന്നാണ് പാടികൊണ്ട് നടന്നിരുന്നത്.
അത് പാടുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ലാലിന് ദേഷ്യം വരും. ഒരിക്കല്‍ ശ്രീനിവാസന്‍ ഈ പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. താന്‍ പാടികൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാല്‍ കേട്ടു. 

തന്നെ പിടിച്ചു കൊണ്ട് പോയി കൈ പിടിച്ച് തിരിച്ച് മേലാല്‍ പാടരുതെന്ന് താക്കീതും ചെയ്തു എന്നാണ് ഇന്നസെന്റ് പറയുന്നത്.1990ല്‍ പുറത്തിറങ്ങിയ മദ്രാസ് മെയില്‍ സങ്കീര്‍ണമായ ഒരു സസ്‌പെന്‍സ് ക്രൈം ത്രില്ലറായിരുന്നു ചിത്രം. മമ്മൂട്ടി എന്ന സിനിമാ നടനായി തന്നെയണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. ഒറിജിനല്‍ ട്രെയിനില്‍ തന്നെയാണ് സിനിമ ചിത്രീകരിച്ചത്.

Read more topics: # Actor innocent ,# words about mohanlal
Actor innocent words about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES