മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ യുവതാരം ആണെന്ന് ഹരീഷ് ഉത്തമന്‍. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സ്വദേശം തമിഴ്നാട് ആയിരുന്നിട്ടും നന്നായി മലയാളം പറയുന്ന ഹരീഷ് മലയാളം പറയാൻ പഠിച്ചതിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
അച്ഛനും അമ്മയും തലശ്ശേരിക്കാരാണെങ്കിലും മലയാളം അത്ര സംസാരിക്കില്ലായിരുന്നു. താൻ നന്നായി മലയാളം പറയാൻ പഠിച്ചത് കോളേജിൽ നിന്നാണ്. കോയമ്പത്തൂർ ജീ.ആർ. ഡി കോളേജിലാണ് താൻ ഡിഗ്രി ചെയ്തത്. അവിടെ മലയാളികളാണ് കൂടുതലുള്ളത്. അങ്ങനെയാണ് താൻ നന്നായി മലയാളം പറയാൻ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ ബാലമുരളി കേന്ദ്ര കഥാപാത്രമായെത്തുന്ന ഇനി ഉത്തരമാണ് ഹരീഷിൻ്‍റെ റിലിസിനെത്തുന്ന ചിത്രം.
ചിത്രം നിർമ്മിച്ചിരിക്കുന്നത് എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും അവതരിപ്പിക്കുന്നു.