മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ പിസി ജോര്‍ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരുപാട് മനുഷ്യര്‍ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പികൊണ്ടാണ് പി സി ജോര്‍ജിന്റെ പരാമര്‍ശമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറയുകയാണ്.
ഹരീഷ് പേരടിയുടെ കുറിപ്പ്,
കലകാരന്മാര് കലയിലൂടെ മാത്രമെ പ്രതികരിക്കയുള്ളു..അല്ലാതെ പ്രതികരിച്ചാല്‍ അവര്‍ കലകാരന്മാരല്ലാതെ ആവുമത്രേ അവരുടെ ട്രൗസര്‍ അഴിഞ്ഞുവിഴുമത്രെ. ഒരുപാട് മനുഷ്യര്‍ നൂറ്റാണ്ടുകളുടെ സമരങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത മതേതര കേരളത്തിന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പികൊണ്ട് ഈ തെണ്ടി,ഇങ്ങിനെയൊരു മൈരന് അട്ടഹസിക്കുമ്പോള്‍ കെ.റെയിലിനെതിരെ കവിതയെഴുതിയവരും ലോകസാഹിത്യം മുഴുവന്‍ അരച്ച് കലക്കി കുടിച്ച കോണോത്തിലെ സാഹിത്യക്കാരന്മാരും മലയാളത്തില്‍ ന്യൂജനറേഷന് വിപ്ലവമുണ്ടാക്കിയ യുവതാരങ്ങളും ബ്രിലന്‍സ് കണ്ടു പിടിച്ച യുവസംവിധായകരും മലയാളത്തിന്റെ പ്രതിമകളായ സൂപ്പര്‍ താരങ്ങളും വായില്‍ നടുവിരലുമിട്ട് കിടന്നുറങ്ങുകയാണ്..
അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ സാഹിത്യക്കാരന്മാരുടെയും കവികളുടെയും സംവിധായകരുടെയും താരങ്ങളുടെയും തീട്ടം തിന്നാന്‍പോലും യോഗ്യതയില്ലാത്തവര്‍. പിന്നെ ഇസ്ലാമിക തീവ്രവാദികളോട് ഒരു വാക്ക്..ജോസഫ് മാഷിന്റെ കൈ വെട്ടിയതിന് ഇപ്പോഴെങ്കിലും കേരളത്തിലെ സാധരണ മനുഷ്യരോട് നിങ്ങള്‍ മാപ്പ് പറയണം.