Latest News

ഇത് ബിനീഷ് കോടിയേരി; എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

Malayalilife
ഇത് ബിനീഷ് കോടിയേരി; എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്; കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ മേഘലയില്‍ തന്റെതായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ച വ്യകതി കൂടിയാണ് ഹരീഷ് പേരടി. താരത്തെ തേടി നിരവധി ചിത്രങ്ങളാണ് എത്തിയിരുന്നതും. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  ഹരീഷിന്റെ  തന്റെ കുറിപ്പിലൂടെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ലഹരിമരുന്ന് ഇടപടാുമായി ബന്ധപ്പെടട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ നാലാം പ്രതിയുമായ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കാത്തതിനെ കുറിച്ചാണ് പങ്കുവച്ചിരിക്കുന്നത്.


ഹരീഷ് പേരടിയുടെ കുറിപ്പിലൂടെ ...


ഇത് ബിനീഷ് കോടിയേരി എന്താണ് ഇയാള്‍ക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാന്‍ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാള്‍ക്കത് കിട്ടാത്തതെന്താണ്?

നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റവാളിയാണെങ്കില്‍,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മര്‍ദ്ദനങ്ങള്‍ക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിന്റെ മകനായി എന്നതാണോ അയാളുടെ കുറ്റം പാര്‍ട്ടിയുടെ ചിലവില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വക്കീലന്‍മാര്‍ പോലും ഒന്നും മിണ്ടുന്നില്ല

ഒരു പാട് സാമ്ബത്തിക ക്രിമനലുകള്‍ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയില്‍ വിലസുമ്‌ബോള്‍ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവര്‍ പോലും ഈ മനുഷ്യന്റെ മനുഷ്യാവകാശത്തെ കാണുന്നില്ല അയാള്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപെടണം പക്ഷെ മനുഷ്യാവകാശം നിഷേധിക്കാന്‍ പാടില്ല …ഇന്നലെ എന്നെ എതിര്‍ത്തവര്‍ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവര്‍ ഇന്ന് എന്നെ എതിര്‍ത്താലും ചോദ്യങ്ങള്‍ ബാക്കിയാണ്

Actor Hareesh peradi fb note about bineesh kodiyeri

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES