ബിജു മേനോനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു താരത്തിന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ താരത്തിന് അതിവേഗം വൈദ്യസഹായം നല്‍കി.
തിരക്കഥ ഒരുക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ എസ്ഐ ആണ് ഇദ്ദേഹം. 16 വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷമെത്തുന്ന കോശി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുണ്ടാകുന്ന നിയമ പ്രശ്നവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം അനാര്‍ക്കലിയ്ക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്.നാല് വര്‍ഷം മുന്‍പെത്തിയ അനാര്‍ക്കലി സൂപ്പര്‍ ഹിറ്റായതോടെ ഇതേ താരജോഡി ഒന്നിക്കുന്ന സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.