Latest News

നടന്‍ സുനില്‍ സുഖദ യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ; അവിവാഹിതനായ നടന്‍ സുനിലിന്റെ ആരാണ് സുഖദ എന്നറിയാം..!

Malayalilife
topbanner
നടന്‍ സുനില്‍ സുഖദ യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ; അവിവാഹിതനായ നടന്‍ സുനിലിന്റെ ആരാണ് സുഖദ എന്നറിയാം..!

ടന്‍ സുനില്‍ എന്ന് പറഞ്ഞാണ് അധികമാരും അറിയില്ല. സുനില്‍ സുഖദ എന്ന് പറഞ്ഞാല്‍ മാത്രമേ ഇദ്ദേഹത്തെ മനസിലാവുകയുള്ളു. സുനില്‍ വി സി എന്ന തൃശൂര്‍ക്കാരന്റെ പേരിനോട് അത്രയ്ക്ക് ചേര്‍ന്നതാണ് സുഖദ എന്ന പേര്. അവിവാഹിതനായ തനിക്ക് ആരാണ് സുഖദ എന്ന് ഇപ്പോള്‍ സുനില്‍ തുറന്നുപറഞ്ഞിരിക്കയാണ്.

നടന്‍ സുനില്‍ സുഖദയുടെ പേര് കേള്‍ക്കുന്ന ആരും ചോദിക്കുന്ന ചോദ്യമാകും സുഖദ ആരാണെന്നത്. പ്രത്യേകിച്ച് ഇനിയും വിവാഹിതനാകാത്ത സുനില്‍ പേരിനൊപ്പം സുഖദ എന്തുകൊണ്ടാണ് ചേര്‍ത്തിരിക്കുന്നത് എല്ലാവര്‍ക്കും ആശ്ചര്യമുണ്ടായിരിക്കും. അദ്ധ്യാപകനായിരുന്ന സുധാകരപ്പണിയ്ക്കരുടേയും സരസ്വതി അമ്മയുടേയും മകനായിട്ടായിരുന്നു സുനിലിന്റെ ജനനം. തൃശ്ശൂര്‍ സി എം എസ് സ്‌കൂളിലും കേരളവര്‍മ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് സുനിലിനെ സിനിമയിലേക്ക് എത്തിച്ചത്. നാടകത്തിലൂടെ തുടങ്ങി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയില്‍ സുനില്‍ എത്തിയത്.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ബെസ്റ്റ് ആക്ടറിലൂടെയായിരുന്നു സുനില്‍ വെള്ളിത്തിരയിലെത്തിയത്. തുടര്‍ന്ന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,ചാപ്പാ കുരിശ്,തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട സുനില്‍ സുഖദ സമുദ്രക്കനി സംവിധാനം ചെയ്ത പോരാളിയിലൂടെ തമിഴ് സിനിമയിലുമെത്തി. നടന്‍ മാത്രമല്ല. 14 ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്യുക കൂടി ചെയ്തിട്ടുള്ള സംവിധായകനുമാണ് സുനില്‍. അഭിനയം,സംവിധാനം എന്നിവയ്ക്ക് പുറമേ, ലെനിന്‍ രാജേന്ദ്രന്റെ രാത്രിമഴ,മകരമഞ്ഞ് എന്നീ സിനിമകളില്‍ സൗണ്ട് റെക്കോഡിസ്റ്റ് ആയിരുന്നു സുനില്‍.

അഭിനയമോഹം കൊണ്ട് സിനിമയെ തേടിപ്പിടിച്ചെത്തുകയായിരുന്നു സുനില്‍ സുഖദ. കുറഞ്ഞ കാലം കൊണ്ടുതന്നെ വില്ലനായും സഹനടനായും നിരവധി സിനിമകളില്‍ ഈ നടന്‍ വേഷമിട്ടു. ചെയ്യുന്ന വേഷങ്ങള്‍ എല്ലാം വേറിട്ടതാക്കുന്നതില്‍ മിടുക്കനാണ് ഇദ്ദേഹം. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളമാണ് സ്വദേശമെങ്കിലും സുനിലിന്റെ കുടുംബം പൂത്തോളിലേക്ക് മാറിതാമസിക്കുകയായിരുന്നു. പിന്നീട് അഞ്ചു സഹോദരങ്ങളും വേറെ മാറിയതോടെ സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്്. 44 വയസായെങ്കിലും സുനില്‍ ഇപ്പോഴും അവിവാഹിതനാണ്. പണ്ടത്തെ വീട് പുതുക്കിപണിഞ്ഞ് ഇപ്പോള്‍ ആറു കിടപ്പുമുറികളുള്ള വീടാണ് ഇത്. സുനിലിന്റെ ഈ വീടിന്റെ പേരാണ് സുഖദ. ഒറ്റാന്തടി ആയതുകൊണ്ട് വീടു നോക്കിനടത്തുന്നതിലും അടുക്കിപെറുക്കി വയ്ക്കുന്നതിലും താനൊരു മടിയനാണെന്നും എങ്കിലും 30 വര്‍ഷമായി താമസിക്കുന്നത് കൊണ്ട് വീടിനോട് ഒരാത്മബന്ധവുമുണ്ടെന്നും സുനില്‍ പറയുന്നു. അതുകൊണ്ടാണ് തന്റെ പേരിനൊപ്പം വീടിന്റെ പേരുകൂടി ചേര്‍ത്തതെന്നാണ് സുനിലിന്റെ വെളിപ്പെടുത്തല്‍.

Read more topics: # About actor Sunil Sukhada
About actor Sunil Sukhada

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES