Latest News

അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കോവിഡ് പോസിറ്റീവ്; ആശങ്കയുടെ നിഴലിൽ കഴിഞ്ഞ് താരകുടുംബം

Malayalilife
അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കോവിഡ്  പോസിറ്റീവ്; ആശങ്കയുടെ നിഴലിൽ  കഴിഞ്ഞ്  താരകുടുംബം

സാധാരണക്കാരെന്നോ താരങ്ങളെന്നോ വ്യത്യാസമില്ലാതെ കോവിഡ് 19 ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. സജ്ജീകരണങ്ങളും മുന്‍കരുതലുകളുമില്ലാത്ത സാധാരണക്കാര്‍ക്ക് കോവിഡ് പിടിപെട്ടേക്കാം. എന്നാല്‍ എന്തൊക്കെ മുന്‍കരുതലുകളെടുത്താലും ഒന്ന് പാളിയാല്‍ കോവിഡ് എത്തുമെന്നതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് ഇപ്പോള്‍ ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത.

രോഗബാധയെത്തുടര്‍ന്ന് 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്.

എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് മാറ്റി ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു. കുടുംബവും ജീവനക്കാരും പരിശോധനകള്‍ക്ക് വിധേയമായി, ഫലങ്ങള്‍ കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് ബച്ചന്‍ ട്വിറ്റെറില്‍ പറഞ്ഞു.

തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചന്‍ രോഗ വിവരം വെളിപ്പെടുത്തിയതിന് പിറകേയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്. ഇന്ന് എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങള്‍ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ് ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നന്ദി,അഭിഷേക് ട്വിറ്റെറില്‍ കുറിച്ചു.

മുംബൈയിലെ ലോക്ക്‌ഡൌണ്‍ ഇളവുകള്‍ അനുവദിച്ചു തുടങ്ങിയത് മുതല്‍ അഭിഷേക് ബച്ചന്‍ ഒരു ഡബ്ബിംഗ് സ്റ്റുഡിയോ സന്ദര്‍ശിച്ചതായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇവിടെ നിന്നാകാം അഭിഷേകിന് കോവിഡ് ബാധിച്ചത് എന്ന് കരുതുന്നു. ടെലിവിഷന്‍ ഗെയിം ഷോ ആയ കോന്‍ ബനേഗ ക്രോര്‍പതിയുടെ ഷോ ഹോസ്റ്റ് കൂടിയായ ബച്ചന്‍ പരിപാടിയുടെ പന്ത്രണ്ടാം സീസണിന്റെ ഷൂട്ടിലേക്ക് പോവാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷോയുടെ ഓഡിഷനുകള്‍ ഈ വര്‍ഷം മെയ് മാസത്തില്‍ പൂര്‍ത്തികരീച്ചിരിന്നു.

അതേസമയം അമിതാഭിന്റെ ഭാര്യ ജയബച്ചനും അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായിക്കും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ആന്റിജന്‍ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് നെഗറ്റീവ് ആണ്. എന്നാല്‍, ഇരുവരുടെയും സ്രവപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും ക്വാറന്റൈനിലാണ്. ബച്ചന്‍ കുടുംബത്തില്‍ അമിതാഭ് ബച്ചനും അഭിഷേകും ബച്ചനും മാത്രമാണ് കോവിഡ് പോസിറ്റീവ് ആയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് കുടുംബാംഗങ്ങളുടെയും അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വീട്ടുജോലിക്കാരുടെയും കോവിഡ് ഫലം നെഗറ്റീവാണ്..
 

Abhishek bachan have covid positive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES