Latest News

പുലര്‍ച്ചെ് 3.33ന് റെക്കോര്‍ഡിങ്; ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല; എആര്‍ റഹ്മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ 

Malayalilife
 പുലര്‍ച്ചെ് 3.33ന് റെക്കോര്‍ഡിങ്; ഇതിന് ക്രിയേറ്റിവിറ്റി എന്ന് പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല; എആര്‍ റഹ്മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ 

സംഗീതസംവിധായകന്‍ എആര്‍ റഹ്മാനെതിരെ ഗായകന്‍ അഭിജിത് ഭട്ടാചാര്യ. ക്രിയേറ്റിവിറ്റി എന്ന് പറഞ്ഞ് പുലര്‍ച്ചെ റെക്കോര്‍ഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി തനിക്ക് മനസിലായിട്ടില്ല എന്നാണ് അഭിജിത് ഭട്ടാചാര്യ പറയുന്നത്. ഇരുവരും ഒരു ഗാനത്തില്‍ മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതിന്റെ അനുഭവമാണ് അഭിജിത്ത് ഭട്ടാചാര്യ പങ്കുവച്ചത്.

റഹ്മാന് സാധാരണ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതിയില്ല. എന്നാല്‍ താന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. പ്രമുഖ കമ്പോസര്‍മാരായ ആനന്ദ്-മിലിന്ദ്, ജതിന്‍-ലളിത്, അനു മാലിക്ക് എന്നിവര്‍ തന്നെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റഹ്മാനെ കാണാന്‍ ചെന്നത്. അദ്ദേഹത്തെ കാണാനായി ഹോട്ടലില്‍ കാത്തുനിന്നു. കുറേ സമയത്തിന് ശേഷം ഇനി കാത്തുനില്‍ക്കാനാവില്ലെന്ന് തീരുമാനിച്ചു. 

പിറ്റേ ദിവസം രാവിലെ റെക്കോഡ് ചെയ്യാമെന്ന് കരുതി. എന്നാല്‍ പുലര്‍ച്ചെ 2 മണിക്ക് വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു. താന്‍ ഉറങ്ങുകയാണെന്ന് മറുപടി നല്‍കി. രാവിലെ സ്റ്റുഡിയോയിലേക്ക് പോയപ്പോള്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. സാധാരണ സമയങ്ങളില്‍ ജോലി ചെയ്യുന്ന രീതി അവര്‍ക്കില്ല. ഞാന്‍ ചിട്ടയോടെ ജോലി ചെയ്യുന്ന ആളാണ്. ക്രിയേറ്റിവിറ്റിയുടെ പേരില്‍ നിങ്ങള്‍ പുലര്‍ച്ചെ 3.33ന് റെക്കോഡ് ചെയ്യണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല എന്നാണ് ഒരു അഭിമുഖത്തില്‍ അഭിജിത്ത് ഭട്ടാചാര്യ പറയുന്നത്.

Abhijeet Bhattacharya AR Rahman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക