Latest News

അലന്‍സിയറിനു എതിരെയുളള ആരോപണങ്ങള്‍ വാസ്തവം; മീടു വിവാദത്തില്‍ നടി ദിവ്യയ്ക്ക് പിന്തുണയുമായി ആഭാസത്തിന്റെ സംവിധായകന്‍; ദിവ്യയുടെ ആരോപണം ശരിവയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Malayalilife
അലന്‍സിയറിനു എതിരെയുളള ആരോപണങ്ങള്‍ വാസ്തവം; മീടു വിവാദത്തില്‍ നടി ദിവ്യയ്ക്ക് പിന്തുണയുമായി ആഭാസത്തിന്റെ സംവിധായകന്‍; ദിവ്യയുടെ ആരോപണം ശരിവയ്ക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നടന്‍ അലന്‍സിയറിനു നേരെ ശക്തമായ പീഡന ആരോപണങ്ങളുമായി മുന്നോട്ടു വന്ന ദിവ്യാ ഗോപിനാഥിന് പിന്തുണയുമായി 'ആഭാസം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രടത്ത രംഗത്ത്. ആഭാസത്തിന്റെ സെറ്റില്‍ വച്ചു അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന ദിവ്യയുടെ വെളിപ്പെടുത്തല്‍ ശരിയാണ് എന്ന് വ്യക്തമാക്കുന്നതാണ് ജുബിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

താനും അലന്‍സിയറും അഭിനയിച്ച സിനിമകളില്‍ തനിക്ക് വളരെ മോശം പെരുമാറ്റം നേരിട്ടിട്ടുണ്ട് എന്നാണ് ദിവ്യ വെളിപ്പെടുത്തിയത്. ഏഴു തവണ നേരിട്ട ദുരനുഭവവും ദിവ്യ തുറന്നു പറയുന്നുണ്ട്. സെറ്റിലെ മറ്റു നടിമാരോടും ഇത്തരത്തിലുളള പെരുമാറ്റമാണെന്ന് ദിവ്യ വെളിപ്പെടുത്തിയിരുന്നു. മീടു ക്യാമ്പൈയിനിലൂടെ തുറന്നു പറച്ചില്‍ നടത്തിയ നടിക്കു പിന്തുണയുമായി ഇപ്പോള്‍ 'ആഭാസം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രടത്ത് രംഗത്തെത്തിയതാണ്  ചര്‍ച്ചയാകുന്നത്. ദിവയുടെ തുറന്നു പറച്ചില്‍ പൂര്‍ണമായും ശരിവയ്ക്കുന്നതാണ് ജുബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

ദിവ്യ എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണെന്ന് ആവര്‍ത്തിക്കുന്നു എന്നും അവള്‍ക്കൊപ്പം തന്നെയാണ് ആഭാസത്തില്‍ വര്‍ക്ക് ചെയ്ത തെളിവും ബോധവുമുള്ള ഏതൊരു വ്യക്തിയുമെന്നും ജുബിത് നമ്രടത്ത് പറയുന്നു. ചിത്രീകരണ സമയത്ത് ഈ വിഷയം അറിഞ്ഞപ്പോള്‍ വളരെ സഭ്യതയോടെ താക്കീത് ചെയ്തു എന്നും അലന്‍സിയറിനെ മേയ്ക്കാന്‍ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വയ്‌ക്കേണ്ടി വന്നുവെന്നും ജുബിത് വെളിപ്പെടുത്തി. താക്കീത് ചെയ്തതിന്റെ ഫലമായിട്ടാവാം, തുടര്‍ന്ന് ഷോട്ടുകള്‍ക്കിടയില്‍ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സ്വഭാവമാണ് അലന്‍സിയര്‍ കാണിച്ചതെന്നും സംവിധായകന്‍ ആരോപിക്കുന്നു.

'ഷെഡ്യൂള്‍ ഗ്യാപ് കഴിഞ്ഞു വരുമ്‌ബോള്‍ മുടി പറ്റയടിച്ചു വന്ന്, continuity'യെ കാറ്റില്‍ പറത്തുക. ചോദിക്കുമ്‌ബോള്‍ 'നിങ്ങളുടെ ഈ ഒരു പടം മാത്രമല്ലല്ലോ, എനിക്ക് വേറെയും പടങ്ങളില്ലേ' എന്നു തിരിച്ചു ചോദിക്കുക. കോമ്ബിനേഷന്‍ സീനുകളില്‍ ഡയലോഗിന് പകരം തെറി പറയുക, ചോദിക്കാന്‍ ചെല്ലുമ്‌ബോള്‍ 'ആഭാസമല്ലേ, അപ്പോള്‍ ഇങ്ങനെ ഒക്കെ ആകാം' എന്ന് പറയുക. ഒരു വിധത്തിലാണ് പുള്ളിക്കാരന്റെ സീനുകള്‍, ഞങ്ങള്‍ക്ക് വേണ്ട രീതിയില്‍ ഒന്ന് തീര്‍ത്തെടുത്തത്,' ജുബിത് കുറിച്ചു. ദിവ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ എത്തിയതോടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് സംഭവത്തില്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 


 

Abhasam film director supports Meetoo allegation Divya Gopinathan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES