കേരളത്തിലെ നിരവധി ജീവനുകള്‍ കവര്‍ന്ന നിപാ വൈറസ് ബാധ ചലച്ചിത്രമാകുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ്. കേരളത്തെ പ്രത്യേകിച്ച് മലബാറിനെ വിറപ്പിച്ച നിപ വൈറസാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചനകള്‍. നിപ വൈറസ് കാലത്ത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഫോട്ടോയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ നിരീക്ഷണ വാര്‍ഡില്‍ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണിത്.
ക്യാമറക്ക് മുന്നിലും പിന്നിലുമായി വന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത് എന്നാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രം അടുത്ത സമ്മര്‍ റിലീസായി തീയേറ്ററുകളിലെത്തും. ആസിഫ് അലി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, പാര്‍വതി തിരുവോത്ത്, റീമാ കല്ലിങ്കല്‍, എന്നീങ്ങനെ നീണ്ട താരനിരയാണ് ചിത്രത്തില്‍അണിനിരക്കുന്നത്. മുഹസിന്‍ പരാരിയും സുഹാസും, ഷറഫുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.