അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന 'ത്രയം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ. എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മുല്ലെ മുല്ലെ' എന്ന ഹിറ്റ് ഗാനത്തിന് ശേഷം അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ഗാനമാണ് ഇതെന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.
ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയിൻ, അജു വർഗീസ്, നിരഞ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കലാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു. 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിനു ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സംഗീതം-അരുണ്‍ മുരളിധരന്‍, എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരുര്‍, കല-സൂരജ് കുറവിലങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബു രവീന്ദ്രന്‍,
വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ്, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ, ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ,പി.ആര്‍ഒ - എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.