രണ്ടാമത്തെ മകള്‍ ലാന്യയുടെ പിറന്നാള്‍ ആഘോഷിച്ച് നടി രംഭ; ആഘോഷച്ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 രണ്ടാമത്തെ മകള്‍ ലാന്യയുടെ പിറന്നാള്‍ ആഘോഷിച്ച് നടി രംഭ; ആഘോഷച്ചിത്രങ്ങള്‍ പങ്കുവച്ച് താരം

രുകാലത്ത് തെന്നിന്ത്യയിലെ ശ്രദ്ധേയ നായികയായിരുന്നു രംഭ. ഒട്ടു മിക്ക ഭാഷകളിലും ശ്രദ്ധേയ  കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.ക്രോണിക്ക് ബാച്ചിലര്‍ കൊച്ചി രാജാവ് മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പവും താരം അഭിനയിച്ചു. മലയാളം തെലുങ്ക് തമിഴ്, ഹിന്ദി കന്നഡ, ബോജ്പൂരി ബംഗാളി തുടങ്ങി ഭാഷകളില്‍ സജീവമായിരുന്ന താരം 2007-ല്‍ പായും പുലി എന്ന മലയാളം ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 2010 ലായിരുന്നു താരത്തിന്റെ വിവാഹം.മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തിന് ശേഷം ബിസിനസുകാരനായ ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനുമൊപ്പം കാനഡയില്‍ താമസമാക്കിയിരിക്കുകയായിരുന്നു.

പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ടിവി റിയാലിറ്റി ഷോകളില്‍ ജഡ്ജിയായി എത്തിയിരുന്നു. മൂന്നുമക്കളാണ് താരത്തിനുളളത്. ലാന്യ, സാഷ, എന്നീ രണ്ടു പെണ്‍കുട്ടികളും ഷിവിന്‍ എന്ന ഒരു ആണ്‍കുട്ടിയുമാണ് ഇവര്‍ക്ക് ഉളളത്.  മക്കളോടും ഭര്‍ത്താവിനോടും ഒപ്പം ജീവിതം ആഘോഷിക്കുകയാണ് രംഭ.ഇപോഴിതാ രംഭയുടെ മകളുടെ ജന്മദിന ആഘോഷത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയല്‍ തരംഗമാകുന്നത്. രംഭ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവും കുട്ടികളും രംഭയ്ക്ക് ഒപ്പം ഉണ്ട്. ലാന്യ എന്ന മകള്‍ക്ക് 10 വയസ് തികഞ്ഞതിന്റെ ആഘോഷ ചിത്രങ്ങളാണ് രംഭ പങ്കുവെച്ചത്.  തന്റെ രണ്ടാമത്തെ മകള്‍ കുക്കീസ് ഉണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചും രംഭ എത്തിയിരുന്നു. എല്ലാം വിശേഷ ദിവസങ്ങളും കുടുബംത്തോടൊപ്പം ആഘോഷമാക്കുകയാണ് താരം. കുടുബത്തോടൊപ്പമുളള നിരവധി ചിത്രങ്ങളാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ചിട്ടുളളത്.


 

ACTRESS RAMBHA CELEBRATES HER DAUGHTER LANYAS BIRTHDAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES