അജിത്ത് നായകനായി പ്രദര്‍ശനത്തിയ ചിത്രമായിരുന്നു'വലിമൈ'. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ലഭിച്ചത്. ഇപ്പോളിതാ ചിത്രം പുറത്തിറങ്ങി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്കെതിരെ കോപ്പിയടി കേസുമായി ഹ്രസ്വചിത്ര സംവിധായകന്‍ രംഗത്ത് എത്തി.
രാജേഷ് രാജ എന്ന ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ആണ് ചെന്നൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ 'വലിമൈ' ടീമിനെതിരെ പരാതി നല്‍കിയത്. 2019-ല്‍ പുറത്തിറങ്ങിയ തങ്ക സങ്കിലി എന്ന തന്റെ ഷോര്‍ട്ട് ഫിലിമിലെ 10 രംഗങ്ങള്‍ അജിത്തിന്റെ 'വലിമൈ'യിലെ ഏതാനും രംഗങ്ങള്‍ക്ക് സമാനമാണെന്ന് രാജേഷ് രാജ ഉന്നയിച്ചിരിക്കുന്നത്.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ രാജേഷ് രാജ മുമ്പ് പലതവണ എച്ച് വിനോദിനെ കാണാന്‍ ശ്രമിച്ചെങ്കിലും സംവിധായകനെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍, തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ രാജേഷ് രാജ ഒടുവില്‍ പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയിരിക്കുന്നത് എന്നതാണ് സത്യം.
നഗരത്തിലെ മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരായ പോലീസ് പോരാട്ടവും സംഘവുമായി ബന്ധമുള്ള തന്റെ ഇളയ സഹോദരനെ രക്ഷിക്കാനുള്ള പോരാട്ടവുമാണ് 'വലിമൈ'. അജിത്താണ് പോലീസുകാരന്റെ വേഷംത്തിലെത്തുന്നത്. ചിത്രത്തില്‍ ഹുമ ഖുറേഷി, കാര്‍ത്തികേയ, രാജ് അയ്യപ്പന്‍, ഗുര്‍ബാനി ജഡ്ജി, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജാണ് ചിത്രത്തിന്റ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം.