Latest News

യാഷിന്റെ ജന്മദിനത്തില്‍ ബാനര്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റു; മൂന്ന്  ആരാധകര്‍ക്ക് ദാരുണാന്ത്യം 

Malayalilife
topbanner
യാഷിന്റെ ജന്മദിനത്തില്‍ ബാനര്‍ കെട്ടുന്നതിനിടയില്‍ ഷോക്കേറ്റു; മൂന്ന്  ആരാധകര്‍ക്ക് ദാരുണാന്ത്യം 

കെജിഎഫ് താരം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ ഷോക്കേറ്റു മരിച്ചു. ഞായറാഴ്ച രാത്രി കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് അപകടമുണ്ടായത്. ഹനുമന്ത് ഹരിജന്‍ (21), മുരളി നടുവിനാമണി (20), നവീന്‍ (19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ പരിക്കേറ്റ് ലക്ഷ്‌മേശ്വര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

യാഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച രാത്രി ഒരു മണിയോടെ ആരാധകര്‍ ഗ്രാമത്തില്‍ യാഷിന്റെ ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കുകയായിരുന്നു. ബാനര്‍ ചരടില്‍ കെട്ടി മുകളിലേക്ക് ഉയര്‍ത്തുന്നതിനിടയില്‍ വൈദ്യുത കമ്പിയില്‍ തട്ടുകയും തുടര്‍ന്ന് മൂന്ന് ആരാധകര്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് രണ്ടുപേര്‍ക്കും പരിക്കേറ്റത്.

ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ ലക്ഷ്‌മേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗദഗ് എസ്പി ബാബാസാഹെബ് നേമഗൗഡ പറഞ്ഞു.

Read more topics: # യഷ്‌
3 men erecting banner of Yash

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES