ഏറെ ശ്രദ്ധ നേടിയ ചുംബന ചിത്രത്തിന് പിന്നാലെ 24 കിസസിന്റെ ടീസറും സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു. അന്താരാഷ്ട്ര ചുംബന ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിറകെ പ്രണയത്തിൽ മുങ്ങിയ ടീസറാണ് ഇപ്പോൾ മീഡിയയിൽ വൈറലായിരിക്കുന്നത്.
അയോദ്ധ്യ കൃഷ്ണഷെട്ടി എഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹെബ പട്ടേലും അദിത്ത് അരുണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനുഗുരുലു എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അയോദ്ധ്യ കൃഷ്ണഷെട്ടി. അതിഥി മ്യാക, റാവു രമേശ്, നരേശ് എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.