Latest News

ജീവിതം ആസ്വദിക്കുന്ന കാമുകനും ഉത്തരവാദിത്വമുളള കാമുകിയും; 24 കിസെസ്സിന്റെ ടീസര്‍ മൂന്നു ദിവസം കൊണ്ട് യൂട്യൂബില്‍ കണ്ടത് 20.7 ലക്ഷം പേര്‍; പേരുപോലെ തന്നെ ചിത്രം ചുംബനരംഗങ്ങളാല്‍ നിറഞ്ഞതെന്ന് സൂചന

Malayalilife
ജീവിതം ആസ്വദിക്കുന്ന കാമുകനും ഉത്തരവാദിത്വമുളള കാമുകിയും; 24 കിസെസ്സിന്റെ ടീസര്‍ മൂന്നു ദിവസം കൊണ്ട് യൂട്യൂബില്‍ കണ്ടത് 20.7 ലക്ഷം പേര്‍; പേരുപോലെ തന്നെ ചിത്രം ചുംബനരംഗങ്ങളാല്‍ നിറഞ്ഞതെന്ന് സൂചന

യൂട്യൂബില്‍ തരംഗമായി 24 കിസ്സെസിന്റെ ട്രെയിലര്‍. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മൂന്നു ദിവസം കൊണ്ട് 20.7 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്. ചിത്രത്തിന്റെ പേരുപോലെ തന്ന ചുംബനരംഗങ്ങളാല്‍ നിറഞ്ഞതാകും ചിത്രമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
 
പേരു കൊണ്ടു തന്നെ തുടക്കം മുതല്‍ ശ്രദ്ധേയമായ ചിത്രമാണ് 24 കിസസ്സ്. റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് സിനിമയില്‍ ഹേബാ പട്ടേലും അദിതി അരുണുമാണ് നായികാനായകന്മാരായി എത്തുന്നത്. പുറത്തിറങ്ങി മൂന്നു ദിവസം കൊണ്ടു തന്നെ ചിത്രത്തന്റെ ടീസര്‍ വൈറലായിരിക്കയാണ്. 20.7 ലക്ഷം പേരാണ് ഇതിനോടകം ടീസര്‍ കണ്ടു കഴിഞ്ഞത്.  ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്. 

സ്ത്രീസാമിപ്യവും സൗഹൃദവുമൊക്കെ ഇഷ്ടപ്പെടുകയും എന്നാല്‍ അതിന്റെ പേരില്‍ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതുമായ കഥാപാത്രമാണ് ചിത്രത്തിലെ അദിതി അരുണിന്റെ നായക കഥാപാത്രം. എന്നാല്‍ നേരെ മറിച്ചാണ് ഹേബ എന്ന നായികാ കഥാപാത്രം. വണ്‍ നൈറ്റ് സ്റ്റാന്റുകള്‍ക്കപ്പുറം പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ഹേബയ്ക്ക് താല്‍പര്യം. ഇരുവരുടെയും രസകരവും ഉത്ത്വേകജനകവുമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രം. 

മുതിര്‍ന്ന നടന്‍ റാവു രമേശും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചുംബനരംഗങ്ങള്‍ കൊണ്ടും സമൃദ്ധമായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്. 


 

Read more topics: # 24 kisses,# Telungu movie,# teaser
24 kisses movie teaser hits youtube

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക