സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്. സിനിമാ താരങ്ങളും സാധാരണക്കാരും പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും ഇന്നത്തെ ചിത്രവും ചാലഞ്ചായി ഏറ്റെടുത്ത് ഇടാന്‍ നെട്ടോട്ടമോടുകയാണ്. ഒട്ടുമിക്ക സെലിബ്രിറ്റികളും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് ഏറ്റെടുത്തിരിക്കുകയാണ് ആരാധതര്‍. ഏറ്റവും പുതുതായി 20 ഇയര്‍ ചാലഞ്ചുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സന്തോഷ് ശിവന്‍.
ഇരുപത് വര്‍ഷത്തെ ഇടവേളകളിലുള്ള മഞ്ജു വാര്യരുടെ ചിത്രമാണ് സന്തോഷ് ശിവന്‍ പങ്ക് വെച്ചത്. 1998 ല്‍ മലയാളി മങ്കയായി ഒരുങ്ങിയ മഞ്ജു വാര്യരും 2018 ലെ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് വേണ്ടി അതേ ലുക്കില്‍ ഒരുങ്ങിയ മഞ്ജുവിന്റെ ചിത്രവുമാണ് 20 ഇയര്‍ ചാലഞ്ചായി ഏറ്റെടുത്തത്.
മഞ്ജു ഇപ്പോഴും ചെറുപ്പമാണെന്നും അല്‍പം കൂടി സൗന്ദര്യം കൂടിയെങ്കിലെ ഒള്ളൂ എന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. മറ്റുള്ള താരങ്ങള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണെങ്കില്‍ മഞ്ജു വാര്യര്‍ക്ക് വേണ്ടി സന്തോഷ് ശിവനാണ് വെല്ലുവിളി ഏറ്റെടുത്തത്. രണ്ട് ചിത്രങ്ങളിലും അതീവ സുന്ദരിയായ മഞ്ജുവിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക.