ചെന്നൈ: സംവിധായകന്‍ എ ആര്‍ മുരുഗദോസ് നിര്‍മ്മിക്കുന്ന ചിത്രം '1947 ഓഗസ്റ്റ് 16' റിലീസിന് ഒരുങ്ങുന്നു. ഏപ്രില്‍ 7 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
നവാഗതനായ എന്‍ എസ് പൊന്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ ഗൗതം കാര്‍ത്തിക് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
.എ ആര്‍ മുരുഗദോസ്, ഓം പ്രകാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ഒരു പ്രണയ കഥയാണ് ഈ സിനിമ പറയുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
പര്‍പ്പിള്‍ ബുള്‍ എന്റര്‍ടെയ്ന്‍മെന്റ്, ഓം പ്രകാശ് ഭട്ട്, നര്‍സിറാം ചൗധരി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആദിത്യ ജോഷിയാണ് സഹനിര്‍മ്മാതാവ്. ഗൗതം കാര്‍ത്തിക്, രേവതി, പുഗഴ്് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.