ഓണം എത്താറായതോടെ മലയാളികള്‍ ആഘോഷങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ്. മറ്റു ആഘോഷങ്ങള്‍ക്കൊപ്പം തന്നെ ഓണത്തിന് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പുമുണ്ട് മലയാളികള്‍ക്ക്. നിരവധി പുതിയ ചിത്രങ്ങളാണ് ഓണത്തിന് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ വിരുന്നു തന്നെയാണ് ഇത്തവണ ഓണത്തിന് സീ കേരളം ചാനല്‍ ഒരുക്കുന്നത്. മധുര രാജ, ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, തമിഴ് ചിത്രങ്ങളായ നടിഗയര്‍ തിലകം, ലക്ഷ്മി, ജൂങ്ക എന്നീ ചിത്രങ്ങളാണ് ഓണം സംപ്രേക്ഷണങ്ങളായി എത്തുന്നത്.
പ്രഭാസ് ചിത്രങ്ങളായ ബില്ല, മിസ്റ്റര്‍ പെര്‍ഫെക്ട്, മിര്‍ച്ചി, റിബെല്‍ എന്നിവയും ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. ചിത്രങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ദിവസം സമയം തുടങ്ങിയവ പിന്നീട് അറിയിക്കും. വ്യത്യസ്തമായ പരിപാടികളുമായി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യാവിഷ്‌കാരം കൊണ്ടും അവതരണം കൊണ്ടും മറ്റു ചാനലുകളുമായി കിടപിടിക്കുന്ന സീ കേരളത്തില്‍ മറ്റു ഓണം ആഘോഷപരിപാടികളും സംപ്രേക്ഷണം ചെയ്യും.