മലയാളി പ്രേക്ഷകർക്ക് നുണക്കുഴി കവിളുകളോടെ ഏറെ സുപരിചിതയായ എത്തിയ യൂ ട്യൂബർ ആണ് ഉണ്ണിമായ. ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ബ്യൂട്ടി ടിപ്സും രുചി കൂട്ടുകളും ഒക്കെയായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. അടുത്തിടെ ഉണ്ണി തന്നെ പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് താൻ എത്തിയത് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസിലേക്ക് താൻ എത്തുമോ എന്നതിനെ കുറിച്ചും, വിവാഹ വിശേഷങ്ങളും ഉണ്ണിമായ പങ്ക് വച്ചിരിക്കുന്നത്.
പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നത് ആണ് നല്ലത് എന്ന് പറയുകയാണ് ഉണ്ണിമായ. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യം ഇല്ല. പക്ഷേ 25 വയസ്സിനു മുൻപേ പെൺകുട്ടികൾ വിവാഹിതർ ആകുന്നതിനോട് യോജിപ്പും ഇല്ല. വിവാഹിത ആകും മുൻപേ തന്നെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിട്ട് വേണം വിവാഹം എന്നും ഉണ്ണിമായ പറയുന്നു.
ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് താൻ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത് എന്ന് പറയുകയാണ് ഉണ്ണി. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ വ്‌ളോഗിംഗ് ഒരു ഫുൾ ടൈം ജോലിയായി താൻ മാറ്റിയതായും ഉണ്ണി പറയുന്നു. ഫാഷനും ബ്യൂട്ടി ടിപ്സുമൊക്കെ നോക്കാറുള്ള ആളായതുകൊണ്ടും അമ്മ ബ്യൂട്ടിഷനായതുകൊണ്ടുമാണ് ഇങ്ങനെയൊരു വഴിയിലേക്ക് തിരിഞ്ഞതെന്നു ഉണ്ണിമായ പറയുന്നു.
ഒരുപാട് ആളുകൾ തന്നോട് ചോദിക്കുന്നു ബിഗ് ബോസിലേക്ക് ഉണ്ടോ എന്ന്. തനിക്കും ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ പങ്കെടുക്കുന്നില്ല. യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും എത്തിനോക്കുന്ന ആളാണ് ഞാൻ. ആ സ്ഥിതിക്ക് തനിക്ക് നൂറുദിവസമൊന്നും ഫോൺ ഇല്ലാതെ ഇരിക്കാൻ പറ്റില്ല. മാത്രമല്ല, ഒരുപാട് കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ചാനൽ അത്രയും ദിവസം മാറിനിൽക്കുമ്പോൾ യൂ ട്യൂബ് അൽഗോരിതം പ്രശ്നം ആണെന്നും ഉണ്ണി വ്യക്തമാക്കി.
പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ പങ്കുവച്ചപ്പോൾ മുതൽ ആണ് കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ ഉണ്ണിയുടെ അടുത്ത് എത്തുന്നത്. അതിനുള്ള ഉത്തരം ആണ് ഉണ്ണി നൽകുന്നത്. വിവാഹവാർത്ത ശരിവച്ച ഉണ്ണി, മാർച്ചിൽ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും താരം വ്യക്തമാക്കി.