സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന പരാതി;നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു; കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ

Malayalilife
topbanner
 സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന പരാതി;നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു; കുറ്റപത്രം സമര്‍പ്പിച്ച്‌  പോലീസ

സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.കല്പറ്റ സി.ജെ.എം. കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേയുള്ളത്.

കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കേസെടുത്തത്.  കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി.ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.

ജൂണ്‍ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂര്‍ത്തിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.


 

Read more topics: # vinayakan,# mee too case
vinayakan mee too case

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES