ഇന്ത്യന്‍ പോപ് ഐക്കണ്‍ ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പിന്റെ മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ പിന്നിടവേയാണ് ഗായികയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകര്‍ തിരിച്ചറിയുന്നത്. സിനിമാ പിന്നണി ഗായികയാകും മുന്നേ ഉഷാ അയ്യര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നിശാ ക്ലബ്ബ് ഗായിക വിവാഹിതയായിരിക്കെയാണ് കോട്ടയം സ്വദേശി ജാനി ചാക്കോ ഉതുപ്പുമായി പ്രണയത്തിലായത്.
ആ സത്യം ആദ്യ ഭര്‍ത്താവ് തിരിച്ചറിഞ്ഞതും പിന്നീട് സംഭവിച്ചതുമൊക്കെ ഒരു സിനിമാക്കഥ പോലെ മാത്രമേ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകൂ. ഇതു സത്യമാണോ എന്ന സംശയം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഇതാണെന്നു തന്നെയാണ് ഉഷാ ഉതുപ്പിന്റെ വര്‍ഷങ്ങള്‍ക്കു മുന്നേയുള്ള തുറന്നു പറച്ചില്‍ വ്യക്തമാക്കുന്നത്.
തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഉഷ വളര്‍ന്നതെല്ലാം മുംബൈയില്‍ ആണ്. പിതാവ് സ്വാമി അയ്യര്‍ ബോംബേ പൊലീസ് കമ്മീഷണര്‍ ആയിരുന്നു. ഗായികയായി വളരണമെന്ന ആഗ്രഹമാണ് ഉഷാ ഉതുപ്പിനെ കൊല്‍ക്കത്തയിലേക്ക് എത്തിച്ചത്. അങ്ങനെയിരിക്കെയാണ് സംഗീതത്തെ ഏറെ സ്നേഹിച്ചിരുന്ന റാമോജി എന്ന വ്യക്തിയുമായി ഉഷ വിവാഹിതയാകുന്നത്. 20-ാം വയസിലായിരുന്നു ആ വിവാഹം. അക്കാലത്ത് ഉഷ റെസ്റ്റോറന്റുകളിലും ബാറുകളിലും പാട്ടു പാടുന്നയാളായിരുന്നു. ഉഷയുടെ സംഗീത കരിയറിന് വലിയ പിന്തുണ നല്‍കിയ ആളായിരുന്നു റാമോജി. എന്നാല്‍ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായി.
അങ്ങനെ സന്തോഷകരമല്ലാത്ത വിവാഹ ജീവിതം മുന്നോട്ട് പോകവെയാണ് ഉഷ ഉതുപ്പിന്റെ ജീവിതത്തിലേക്ക് ജാനി ചാക്കോ ഉതുപ്പ് കടന്ന് വരുന്നത്. 1969 ല്‍ കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു നൈറ്റ് ക്ലബില്‍ പാടവെയാണ് 22കാരിയായ ഉഷ ആദ്യമായി ജാനി ചാക്കോയെ കാണുന്നത്. ഉഷ പാടുമ്പോള്‍ കാണികള്‍ക്കിടയില്‍ മുന്‍നിരയില്‍ ജാനി ചാക്കോയുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഉഷയെ കാണാന്‍ വേണ്ടി മാത്രം ക്ലബ്ബിലെ പതിവ് സന്ദര്‍ശകനായി ജാനി മാറി. ഒടുവില്‍ ഇരുവരും നല്ല സൗഹൃദത്തിലേക്കും എത്തി. അങ്ങനെ നാളുകള്‍ പിന്നിടവേയാണ് ജാനി ഇല്ലാതെ ജീവിക്കാനാകില്ലെന്ന സത്യം ഉഷ തിരിച്ചറിഞ്ഞത്. അന്ന് റാമോജിയുമായുള്ള വിവാഹ ബന്ധവും ഉഷ അവസാനിപ്പിച്ചിരുന്നില്ല.
ജാനി-ഉഷ അടുപ്പം ദൃഡമായിക്കൊണ്ടിരുന്നു. ഒരിക്കല്‍ നൈറ്റ് ക്ലബില്‍ പാടവെയാണ് ഉഷയ്ക്ക് കൂട്ടു വന്നിരുന്ന ഭര്‍ത്താവിനോട് ജാനി ചാക്കോ സംസാരിക്കുന്നത് ഉഷയുടെ ശ്രദ്ധയില്‍ പെട്ടത്. ഷോ കഴിഞ്ഞ ശേഷം തിരികെ പോകാന്‍ നേരം ഉഷ തന്റെ ഭര്‍ത്താവിനെ തിരയാന്‍ തുടങ്ങി. എന്നാല്‍ റാമോജി അവിടെ നിന്നും പോയിരുന്നു. അപ്പോഴാണ് താന്‍ വീട്ടിലിറക്കാമെന്ന് ജാനി ചാക്കോ പറഞ്ഞത്. അങ്ങനെ ഇരുവരും കാറില്‍ വീട്ടിലേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ ഇരുവരും ഒന്നും സംസാരിച്ചില്ല.
എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഉഷയുടെ ജീവിതം മാറ്റി മറിച്ചു. വീട്ടിലെത്തിയ ഉഷ ബെല്‍ അടിച്ചു. പുറത്തേക്ക് വന്ന റാമോജി ജാനി ചാക്കോയെ കണ്ടതോടെ മതി മിസ്റ്റര്‍ ഉതുപ്പ്, നിങ്ങള്‍ക്ക് പോകാമെന്ന് പറഞ്ഞു. ജാനി ചാക്കോ പോയതോടെ ഉഷയോട് താനറിഞ്ഞ വിവരങ്ങള്‍ റാമോജി പറഞ്ഞു. നിങ്ങളുടെ ഭാര്യയുടെ കാര്യം അറിയില്ല, പക്ഷെ ഞാനവളുമായി സ്നേഹത്തിലാണെന്ന് ജാനി ചാക്കോ ഉതുപ്പ് നിശാക്ലബ്ബില്‍ വച്ച് തന്നോട് പറഞ്ഞുവെന്നാണ് റാമോജി വ്യക്തമാക്കിയത്. ഇത് സത്യമാണോ ജാനിയോട് നിനക്കും സ്നേഹമുണ്ടോ എന്ന് റാമോജി ചോദിച്ചപ്പോള്‍ ഒരു നിമിഷം ചിന്തിച്ച ഉഷ അതെയെന്ന് തുറന്ന് പറഞ്ഞു.
എന്നാല്‍ റാമോജിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. കുറച്ച് നാള്‍ ഒരുമിച്ച് കഴിഞ്ഞെങ്കിലും ബന്ധം പിരിയാന്‍ ഉഷ തീരുമാനിച്ചു. പിന്നാലെ തന്നെ ജാനി ചാക്കോ ഉതുപ്പിനെ വിവാഹവും ചെയ്തു. വിവാഹശേഷം മക്കള്‍ ജനിക്കുകയും ബോംബേയിലേക്ക് വന്ന ഉഷ ഒബ്്രോയി ഹോട്ടലില്‍ പാടവേ സിനിമയിലേക്ക് അഴവസരവും ലഭിച്ചു. അങ്ങനെ തന്റെ ചലച്ചിത്രപിന്നണി രംഗത്തേക്ക് ചുവചു വച്ച ഉഷാ ഉതുപ്പിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സംഗീത രംഗത്തെ നേട്ടങ്ങള്‍ക്കിടയിലാണ് മകന്‍ സണ്ണിയെ വൃക്ക സംബന്ധമായ അസുഖം ബാധിച്ചത്. സണ്ണിയുടെ വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. ഡയാലിസിസിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മകന്റെ അവസ്ഥയില്‍ വേദനിച്ച ഗായികയ്ക്ക് ഏക ആശ്വാസം സംഗീതവും ഭര്‍ത്താവും ആയിരുന്നു. എന്നാല്‍ തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ച് ജാനി ചാക്കോ മരണപ്പെട്ടതോടെ ജീവിത സായാഹ്നത്തില്‍ തനിച്ചായിരിക്കുകയാണ് ഉഷാ ഉതുപ്പ്.