ടിനി ടോം, സന്തോഷ് കീഴാറ്റൂര്‍, ഐഷ് വിക, ഹരിഗോവിന്ദ് സഞ്ജയ്,ബാബു അന്നൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മത്ത് 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുള്‍ ജലീല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അശ്വിന്‍, ഫൈസല്‍, സല്‍മാന്‍, യാര, ജെസ്ലിന്‍ ,തന്‍വി, അപര്‍ണ്ണ,ജീവ,അര്‍ച്ചനതുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അജി മുത്തത്തി,ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം,റൈഷ് മര്‍ലിന്‍ എന്നിവര്‍ സംഗീതം പകരുന്നു.എഡിറ്റര്‍-മെന്റോസ് ആന്റെണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദിലീപ് ചാമക്കാല,പ്രൊജക്ട് ഡിസൈനര്‍-അജി മുത്തത്തി, പ്രൊഡക്ഷന്‍ കോ ഓഡിനേറ്റര്‍-പ്രശോഭ് പയ്യന്നൂര്‍,കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-അര്‍ഷാദ് വര്‍ക്കല, വസ്ത്രാലങ്കാരം-കുക്കു ജീവന്‍,സ്റ്റില്‍സ്-ഇക്കുട്ട്‌സ് രഘു, പരസ്യക്കല-അതുല്‍ കോല്‍ഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മനോജ് കുമാര്‍ സി എസ്, അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് കൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍-രാഹുല്‍, അജേഷ്,ഡിഐ-ലിജു പ്രഭാകര്‍,റീ റിക്കോര്‍ഡിംഗ്-മണികണ്ഠന്‍ അയ്യപ്പ,വിഎഫ്എകസ്-ബേബി തോമസ്, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍-രാജേഷ്, സൗണ്ട് മിക്‌സിംഗ്-ഗണേഷ് മാരാര്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീജിത്ത് പൊങ്ങാടന്‍,പി ആര്‍ ഒ-എ എസ് ദിനേശ്.