'അമ്മ എന്ന രണ്ടക്ഷരം അർഥം ഒരിക്കലും വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത അത്രയും തന്നെയാണ്. പെറ്റമ്മയുടെ സ്നേഹവും കരുതലും എല്ലാം തന്നെ മക്കൾ ഒരുപോലെ അനുഭവിക്കുകയും ചെയ്യാറുണ്ട്. ജീവിതത്തിൽ മക്കൾക്ക് വേണ്ടി ഒറ്റയ്ക്കാക്കേണ്ടി വരുന്ന അമ്മമാരും ഏറെയാണ്. ആരുടെയും പരസഹായമില്ലാതെ മക്കളെ പോറ്റി വളർത്തി പഠിപ്പിച്ച് അവരെ ഒരു കുടുംബമാക്കുന്ന മാതാപിതാക്കൾ ഇന്ന് സമൂഹത്തിൽ ഏറെ ആണ്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു അമ്മയുടെ ജീവിതത്തിൽ മക്കൾ നൽകിയ സന്തോഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
c. അച്ഛന്‍ മരിച്ച ശേഷം വീട്ടിൽ ഏകാന്ത വാസം ആയ അമ്മയ്ക്കാൻ ഇപ്പോൾ മക്കൾ ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുന്നത്. മക്കള്‍ ഇപ്പോൾ പുതുജീവിതമേകിയത് തൃശൂര്‍ സ്വദേശിയായ അന്‍പത്തിയൊന്‍പതുകാരിയായ രതി മേനോനാണ. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. അന്‍പത്തിയൊന്‍പതുകാരിയായ രതി മേനോനും അറുപത്തിമൂന്നുകാരനായ യു ദിവാകറുമാണ് പുതു ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്
ജീവിതത്തിൽ രണ്ട് അറ്റത്തായി തനിച്ചായവരാണ് ഇപ്പോൾ ഒന്നായി മാറിയിരിക്കുന്നത്. ഇവർക്ക് ഇപ്പോൾ ഒറ്റപ്പെടലിൽ നിന്ന് മോചനവും ലഭിച്ചിരിക്കുകയാണ്. ഞാനും സഹോദരിയും വിവാഹം കഴിച്ച് ഭര്‍ത്താവിനോടൊപ്പമാണ്. വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന അമ്മയുടെ സങ്കടം സഹിക്കാന്‍ വയ്യാതെയായി. അമ്മയ്‌ക്കൊരു കൂട്ട് വേണമെന്ന് മനസ് പറഞ്ഞു. അങ്ങനെയാണ്, അമ്മയുടെ പുനര്‍വിവാഹത്തിന് മുന്‍കയ്യെടുത്തതെന്ന് തൃശൂര്‍ കോലഴി സ്വദേശിയായ പ്രസീത പറയുന്നു.ഏകാന്ത ജീവിതം ഉപേക്ഷിച്ച് ബ്ലെസ് ഹോമിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അമ്മയ്ക്ക് ജീവിതത്തിലേക്ക് കൂട്ടു കണ്ടെത്തിയത്. കൂടുതല്‍ ദിവസങ്ങളും അച്ഛന്‍ മരിച്ച ശേഷം ഒരുവര്‍ഷക്കാലം അമ്മയുടെ ജീവിതം തനിച്ചായിരുന്നു. രണ്ടു പെണ്‍മക്കളാണ് രതിക്ക് ഉള്ളത്. തങ്ങള്‍ക്ക് അമ്മയോടൊപ്പം ജോലിത്തിരക്കുകള്‍ കാരണം വന്നു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ.
ഏറ്റവും ആദ്യം പ്രസീതയുടെ മനസില്‍ ഈ ആശയം വന്ന ഉടനെ പിന്തുണ നല്‍കിയത് ഭര്‍ത്താവ് വിനുവായിരുന്നു. പിന്നെ, ബന്ധുക്കളും വിവാഹത്തിനു സമ്മതം മൂളി. തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ യു.ദിവാകര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു. രതി മേനോന്‍ വീട്ടമ്മയും. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികള്‍. ദിവാകറിന്റെ ഭാര്യ മരിച്ചിട്ട് രണ്ടു വര്‍ഷമായി. തനിച്ചായിരുന്നു താമസം. മക്കള്‍ കൊച്ചിയിലും വിദേശത്തുമായി താമസിക്കുന്നു. പ്രസീതയെപ്പോലുള്ള മക്കളുടെ ഇടപെടല്‍ ഇപ്പോൾ സമാനമായ ജീവിത സാഹചര്യത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒട്ടേറെ പേര്‍ ഇങ്ങനെ സമൂഹത്തിലുണ്ട്. അവര്‍ക്കു പ്രചോദനമാണ് .