കേരളത്തിലെ പ്രശസ്തരായ അമ്മുമായും അമ്മയും മകളുമാണ് താര കല്യാണിന്റെ കുടുംബം. ടിക്‌ടോക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ഇവരെ അറിയാത്തതായി ആരും തന്നെ ഇല്ല. ഡാൻസിലും അഭിനയത്തിലും ഒക്കെ അമ്മുമ്മയും കൊച്ചുമോളുമൊക്കെ സ്റ്റാർ ആണ്. നിരവധി സ്റ്റേജ് ഷോകളൊക്കെ ചെയ്തവരാണ് ഇവർ മൂന്നും. 1967 ൽ തിരുവനന്തപുരത്ത് ജനിച്ച പ്രതിഭയാണ് താര കല്യാൺ. പത്തൊമ്പതാം വയസ്സ് തൊട്ടാണ് ഈ ഒരു രീതിയിൽ ഷോയും മറ്റും ആരംഭിച്ചത്. കല്യാണകൃഷ്ണന്റെയും സുബ്ബലക്ഷ്മിയുടെയും മകളാണ് താര. മലയാള സിനിമകളിൽ ഇപ്പോൾ അമ്മയുടെ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമുഖ നടിമാരിൽ ഒരാളാണ് താരത്തിന്റെ 'അമ്മ സുബ്ബലക്ഷ്മി. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം അങ്ങനെ നിരവധി സിനിമകളിലൂടെ പ്രശസ്തി നേടിയ നടിയാണ് സുബ്ബലക്ഷ്മി.
കേരളത്തിൽ നിന്നുള്ള ഒരു നർത്തകിയും, ചലച്ചിത്ര-ടെലിവിഷൻ അഭിനേതാവുമാണ് താര കല്യാൺ. മലയാളത്തിൽ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലുടെയും കഴിവ്വ് തെളിയിച്ച വ്യക്തിയാണ് താരം. ദൂരദർശനിലെ ഭരതനാട്യം,കുച്ചിപുടി,മോഹിനിയാട്ടം നർത്തകിയാണ് താര. 2016-ൽ മികച്ച സ്വഭാവ നടിക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം നേടി. അവരുടെ ഭർത്താവ്, നർത്തകനും അഭിനേതാവുമായിരുന്ന രാജാറാം 2017-ലാണ് അന്തരിച്ചു. ഇവർക്ക് തിരുവനന്തപുരത്ത് സ്വന്തമായി ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്. 26 വര്‍ഷത്തിലധികമായി നൃത്തം പഠിപ്പിക്കുന്ന താര കൊച്ചിയിലും , തിരുവന്തപുരത്തുമായി പ്രൊഫഷണല്‍ ഡാന്‍സ് സ്‌ക്കൂളും നടത്തുന്നുണ്ട്. ടെലിവിഷൻ സീരിയലുകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഒരു സഹനടൻ കൂടിയായിരുന്നു താരയുടെ ഭർത്താവ് രാജാറാം. കൂടാതെ സിറ്റി ലോക്കൽ ടിവി ചാനൽ പ്രോഗ്രാം എഡിറ്ററും ലോക്കൽ സ്റ്റേജ് ഷോ കൊറിയോഗ്രാഫറുമായിരുന്നു അദ്ദേഹം. താരയും ഒരു അവതാരകയാണ് . ദൂരദർശനിൽ ചില പ്രോഗ്രാമുകൾ ഒക്കെ താരയും ആങ്കർ ചെയ്തിട്ടുണ്ട്. കൈരളി ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ പട്ടുറുമാലിലും അവർ പ്രവർത്തിച്ചു. ഇവർക്ക് സൗഭാഗ്യ എന്ന ഒരു മകൾ ആണ് ഉള്ളത്. സൗഭാഗ്യവും പ്രശസ്തിയുള്ള വ്യക്തിയാണ്. താരത്തിന്റെ ഭർത്താവ് അർജുൻ സോമശേഖരൻ ചക്കപ്പഴം എന്ന സീരിയലിൽ ഉണ്ടായിരുന്നു.
പീഡിഗ്രി പഠനകാലത്താണ് ടെലിവിഷന്‍ സീരിയലില്‍ ആദ്യമായി അഭിനയിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ ചോറ്റാനിക്കര ഭഗവതി എന്ന സീരിയലിലായിരുന്നു ആദ്യമായി അഭിനയിച്ചത്.പിന്നീട് മുഖാവരണം എന്ന നാടകത്തില്‍ അഭിനയിച്ചു.അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്ത് എന്ന സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകള്‍, നാടകങ്ങള്‍, സിനിമകള്‍ എന്നിവയില്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ചെയതിട്ടുണ്ട്. 1986 ലെ 'അമ്മ ഭഗവതി എന്ന സിനിമയിലൂടെയാണ് താരയുടെ തുടക്കം. താരത്തിന്റേതായി അവസാനം തിയേറ്ററിൽ ഇറങ്ങിയ ചിത്രം ലൂസിഫർ ആണ്. നാല്പത്തഞ്ചോളം സിനിമയിൽ അഭിനയിക്കുകയും, രണ്ടു സിനിമകളിൽ കൊറിയോഗ്രാഫറായും പ്രവർത്തിച്ചു. സീ കേരളത്തിലെ ചെമ്പരത്തി എന്ന സീരിയലിൽ ഇപ്പോഴും അഭിനയിക്കുന്നു. പ്രൊഫഷണല്‍ നൃത്തങ്ങള്‍ക്ക് വായ്പാട്ട് പാടിയിരുന്ന സംഗീതജ്ഞയായ അമ്മയോടൊപ്പം ഡാന്‍സ് പ്രോഗ്രാമുകള്‍ക്ക് പോയ അനുഭവമാണ് താരയെ നര്‍ത്തകി ആക്കിതീര്‍ത്തത്.കലൈമാമണി, രാജരത്‌നം മാസ്റ്റര്‍, വിനയചന്ദ്രന്‍ എന്നിവരായിരുന്നു ഗുരുക്കന്മാര്‍.
ഭർത്താവ് മരിച്ചത്തിനു ശേഷം ഇത്രയും നാൾ മകളെ ഒറ്റയ്ക്ക് വളർത്തിയ അമ്മയാണ് താര കല്യാൺ. സോഷ്യൽ മീഡിയിൽ സജീവമായ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ആരാധകർക്കും പ്രേക്ഷകർക്കും കാണാപ്പാഠമാണ്. സൗഭാഗ്യയുടെ കല്യാണ ചിത്രങ്ങളൊക്കെയും വൈറൽ ആയിരുന്നു. മകളുടെ വിവാഹം തനിക്ക് ഒരു സര്‍പ്രൈസ് ആയിരുന്നുവെന്ന് താര കല്യാണ്‍ പറഞ്ഞിരുന്നു. പെട്ടെന്നൊരു ദിവസമായിരുന്നു മകള്‍ വിവാഹത്തിന് സമ്മതമാണ് എന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ വിവാഹത്തീയ്യതി നിശ്ചയിക്കുകയായിരുന്നു. ഫാൻസി നമ്പര്‍ വേണമെന്നുള്ളതുകൊണ്ടാണ് 20-02-2020 എന്ന തീയതി തിരഞ്ഞെടുത്തത്. വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചിരുന്നില്ല. പ്രീഡിഗ്രി കാലത്ത് താര കല്യാണിന്റെ അടുത്ത് ഡാൻസ് പഠിച്ച വിദ്യാര്‍ഥിയാണ് അര്‍ജുൻ. വിദ്യാര്‍ത്ഥികള്‍ ആരും എന്നെ ചോദ്യം ചെയ്യാറില്ല. ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച് സംസാരിക്കുകയും ചെയ്‍ത് പിണക്കം മാറ്റി. എന്റെ വിദ്യാര്‍ത്ഥി തന്നെ മകളുടെ ഭര്‍ത്താവാകുമെന്ന് കരുതിയില്ല. അവൻ മരുമകനല്ല, തന്റെ മകൻ തന്നെയാണെന്ന് താര കല്യാണ്‍ പറഞ്ഞിരുന്നു.
താരാ കല്യാണിനെതിരെയുള്ള സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇടയ്ജ്ക് വൈറൽ ആയിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അവർ ലൈവിൽ പൊട്ടിക്കരഞ്ഞു രംഗത്തെത്തിയിരുന്നു. മകളുടെ കല്യാണവേളയിൽ നിന്നുള്ള ഒരു ചിത്രം എടുത്ത് പ്രചരിപ്പിച്ചതാണ് താര കല്യാണിനെ വിഷമിപ്പിച്ചത്. ഒരിക്കൽ താരം ഒരു വൃദ്ധയ്ക്ക് അൻപത് രൂപ നൽകുകയും അത് ടിക് ടോക് വീഡിയോ ആക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയ വഴി വൈറൽ ആയിരുന്നു. പുതിയ നന്മ മരം വേർഷൻ എന്നായിരുന്നു താരയുടെ വീഡിയോ ഷെയർ ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ കുറിചു.